Found Dead | തമിഴ് നടി ദീപ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; പ്രേമനൈരാശ്യം മൂലം ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ്
Sep 19, 2022, 11:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) തമിഴ് സിനിമാ നടി ദീപ എന്ന പൗളിന്‍ ജസീകയെ (29) ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിരുഗുമ്പാക്കത്തെ ഫ്‌ലാറ്റില്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയിലാണ് താരത്തെ കണ്ടെത്തിയത്. പ്രേമനൈരാശ്യം മൂലം ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഫ്‌ലാറ്റില്‍ ദീപ തനിച്ചാണ് കഴിഞ്ഞിരുന്നത്. ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
മിസ്‌കിന്‍ സംവിധാനംചെയ്ത തുപ്പറിവാളനില്‍ ഉപനായികമാരില്‍ ഒരാളായിരുന്നു ദീപ. തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ദീപ, സി എസ് മഹിവര്‍മന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ 'വൈതാ' എന്ന സിനിമയിലെ നായികാ വേഷത്തിലൂടെയാണ് ശ്രദ്ധേയയായത്. മറ്റുചില സിനിമകളില്‍ അഭിനയിക്കാനിരിക്കേയാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: Chennai, News, National, Police, Death, Found Dead, Actress, Suicide, Tamil Actress Deepa Aka Pauline Jessica Found Dead, Police Suspect Love Affair Behind Suicide.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.