സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചു

 


ഭുവനേശ്വര്‍(ഒറീസ): സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ ബ്ലേഡുകൊണ്ട് മുറിക്കുകയും ട്യൂബ് ലൈറ്റുകൊണ്ട് കുത്തികൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഒറീസയിലെ ഭുവനേശ്വറില്‍ സെപ്റ്റംബര്‍ 24നാണ് സംഭവമുണ്ടായത്. രഞ്ജന്‍ പാണ്ഡെ എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്തു.

സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചു
ഭര്‍ത്താവിന്റെ ക്രൂരതയെതുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുകയാണ് യുവതി. യുവതിയുടെ സഹോദരന്റെ പരാതിയെതുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യ യശോധയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. 2005ലായിരുന്നു ഇവരുടെ വിവാഹം. ഭാര്യ വിശ്വാസവഞ്ചന കാണിച്ചുവെന്നാണ് പ്രതി ആരോപിക്കുന്നത്.

സെപ്റ്റംബര്‍ 24ന് രാത്രി മദ്യപിച്ച് വീട്ടിലെത്തിയ പാണ്ഡെ യശോധയെ മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കിയശേഷമാണ് ബ്ലേഡുകൊണ്ട് തലയും സ്വകാര്യഭാഗങ്ങളും മുറിച്ചത്. പിന്നീട് മദ്യലഹരി വിട്ടകന്നപ്പോള്‍ ഇയാള്‍ മുറിവുകള്‍ തുന്നിച്ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ തന്നെയാണ് ഭാര്യയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

SUMMARY: Bhubaneswar: A man in Odisha, suspecting his wife of infidelity, allegedly tonsured her, slashed her private parts with a blade and stabbed her with a tubelight. The man has been arrested, police said on Monday.

Keywords: National news, Bhubaneswar, Odisha, Suspecting, Wife, Infidelity, Allegedly, Tonsured, Slashed, Private parts, Blade, Stabbed, Tube light.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia