ബിജെപിയില്‍ നിന്നും പുറത്താക്കിയ എം പി കീര്‍ത്തി ആസാദിന്റെ ഭാര്യ ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക്

 


ന്യൂഡല്‍ഹി: (www.kvartha.com 09.11.2016) ബിജെപിയില്‍ നിന്നും പുറത്താക്കിയ എം. പി കീര്‍ത്തി ആസാദിന്റെ ഭാര്യ പൂനം ആസാദ് ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക്. നവംബര്‍ 13ന് പൂനം ഔദ്യോഗീകമായി ആം ആദ്മി പാര്‍ട്ടിയില്‍ ചേരും. നിലവില്‍ ബിജെപി ഡല്‍ഹി യൂണിറ്റിലെ വക്താവായിരുന്നു പൂനം ആസാദ്.

2003ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ മല്‍സരിച്ച് പരാജയപ്പെട്ടതായിരുന്നു പൂനം.

അതേസമയം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം ഇതേകുറിച്ച് പ്രതികരിക്കാമെന്ന നിലപാടിലാണ് പൂനം.

20 വര്‍ഷമായി ബിജെപിക്കൊപ്പമാണ് പൂനം. എന്നാല്‍ അതിനുള്ള പരിഗണന പാര്‍ട്ടി നല്‍കിയിട്ടില്ലെന്ന് പൂനവുമായി അടുത്ത് ബന്ധമുള്ളവര്‍ പറയുന്നു.

കഴിഞ്ഞ രണ്ട് പ്രാവശ്യം നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും പൂനത്തിന് പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചിരുന്നു. എം സി ഡി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മകന് അവസരം ലഭിക്കാതിരുന്നതും പൂനത്തിനെ ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് നയിച്ചുവെന്നാണ് സൂചന.

ബിജെപിയില്‍ നിന്നും പുറത്താക്കിയ എം പി കീര്‍ത്തി ആസാദിന്റെ ഭാര്യ ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക്


SUMMARY: Suspended BJP leader and MP Kirti Azad's wife Poonam Azad will join the Aam Aadmi Party (AAP) on November 13.

Keywords: National, Politics, MP, Kirti Azad, BJP, AAP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia