വൃന്ദാവനത്തിലെ വിധവകളുടെ മൃതദേഹം കഷണങ്ങളാക്കി സംസ്ക്കരിക്കുന്നു
Aug 4, 2012, 11:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: വൃന്ദാവനത്തിലെ വിധവകളുടെ മൃതദേഹം കഷണങ്ങളാക്കിയാണ് സംസ്ക്കരിക്കുന്നതെന്ന വെളിപ്പെടുത്തല്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയെ ഞെട്ടിച്ചു. ഇതേതുടര്‍ന്ന് വൃന്ദാവനത്തിലെ വിധവകളുടെ മൃതദേഹങ്ങള്‍ അവരവരുടെ മതം അനുശാസിക്കുന്ന രീതിയില്‍ സംസ്ക്കരിക്കാന്‍ സുപ്രീം കോടതി മധുരയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. വൃന്ദാവനത്തിലെ വിധവകളുടെ ദയനീയ അവസ്ഥ വ്യക്തമാക്കി ദേശീയ വനിതാ കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലോകത്തെ ഞെട്ടിക്കുന്ന അവഗണനയുടെ കഥ പുറം ലോകമറിയുന്നത്.
മക്കളും ബന്ധുക്കളും ഉപേക്ഷിച്ച 2000ത്തിലേറെ വിധവകളാണ് പുണ്യനഗരമായ വൃന്ദാവനത്തിലും മഥുരയിലും തങ്ങളുടെ ശിഷ്ട കാലം കഴിച്ചുകൂട്ടുന്നത്. അമ്പലങ്ങളില്‍ ഭിക്ഷാടനം നടത്തി ജീവിതം തള്ളിനീക്കുന്ന ഇവര്‍ക്ക് ആവശ്യമായ ഭക്ഷണമോ ചികില്‍സകളോ ലഭ്യമല്ല. ഒരു ദിവസം നടത്തുന്ന ഭിക്ഷാടനത്തില്‍ 18 രൂപവരെയാണ് ഇവര്‍ക്ക് ലഭിക്കുക. മാത്രമല്ല ഇവരില്‍ ഭൂരിഭാഗം പേരും ലൈംഗീക ചൂഷണങ്ങള്‍ക്ക് ഇരയാകുന്നതായും ദേശീയ വനിതാ കമ്മീഷന്‍ വ്യക്തമാക്കുന്നു.
വൃന്ദാവനത്തിലെ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് പഠിച്ച് രണ്ടാഴ്ചക്കുള്ളില്‍ വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഡി.കെ ജയിനും മദന്‍ ബി ലോക്കുറും ചേര്‍ന്ന ഡിവിഷന്‍ ബഞ്ചാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ആഴ്ചയില്‍ രണ്ട് പ്രവശ്യം വീതം ചീഫ് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിധവകളുടെ താമസസ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളാനും കോടതി നിര്‍ദ്ദേശിച്ചു. മാത്രമല്ല 2007ലെ രക്ഷാകര്‍തൃ വൃദ്ധജന സം രക്ഷണ നിയമമനുസരിച്ച് മക്കളില്‍ നിന്നും ഒരു നിശ്ചിത തുക വിധവകള്‍ക്ക് ലഭ്യമാക്കുന്നത് ഉറപ്പുവരുത്താനും കോടതി അധികൃതരോട് ആവശ്യപ്പെട്ടു.
വിധവകള്‍ക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ള ലഭ്യതയും ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രൊബേഷനറി ഓഫീസര്‍മാരും സാമൂഹ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഫലപ്രദമായി നടക്കുന്നില്ലെന്നാണ് വനിതാ കമ്മീഷന്റെ വിലയിരുത്തല്‍

English Summery
New Delhi: The Supreme Court today expressed shock over the manner in which the bodies of deceased Vrindavan widows were disposed by chopping into pieces and packing in gunny bags.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.