Supreme Court | നീറ്റ് പിജി കൗണ്‍സിലിങില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

 


ന്യൂഡെല്‍ഹി: (www.kvartha.com) അടുത്ത മാസം ഒന്നിന് നീറ്റ് പിജി കൗണ്‍സിലിങ് തുടങ്ങുന്ന സാഹചര്യത്തില്‍ ഇടപെടാനോ സ്റ്റേ ചെയ്യാനോ ആകില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ഹിമ കോഹ്ലിയും അടങ്ങിയ ബെഞ്ചാണ് കൗണ്‍സിലിങില്‍ ഇടപെടില്ലെന്ന കാര്യം വ്യക്തമാക്കിയത്.

കോവിഡിനെ തുടര്‍ന്ന് നിരവധി തടസങ്ങള്‍ ഉണ്ടായെന്നും ഇനിയും വിദ്യാര്‍ഥികളെ അപകടത്തിലാക്കില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. നീറ്റ് പിജി 2022-ന്റെ ഉത്തരസൂചികയും ചോദ്യപേപറും പുറത്തുവിടാത്ത നാഷനല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജി ചൂണ്ടിക്കാട്ടിയപ്പോഴാണ് പരാമര്‍ശം. എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം മെഡികല്‍ കൗണ്‍സിലിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാരാണ് ഹര്‍ജി സമര്‍പിച്ചിരിക്കുന്നത്.

Supreme Court | നീറ്റ് പിജി കൗണ്‍സിലിങില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

Keywords: New Delhi, News, National, Supreme Court, Examination, Students, Supreme Court refuses to interfere in NEET-PG Counselling matter.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia