ഇറ്റാലിയന്‍ നാവികര്‍ക്ക് വീണ്ടും നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതി
Feb 22, 2013, 18:59 IST
ADVERTISEMENT
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരായ ലെസ്റ്റോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നിവര്‍ക്ക് വീണ്ടും നാട്ടില്‍ പോകാന്‍ സുപ്രീംകോടതി അനുമതി നല്കി. ഈ മാസം 26ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാവികര്‍ സമര്‍പിച്ച അപേക്ഷ പരിഗണിച്ചാണു കോടതി ഉത്തരവ്.
നാവികരെ കൃത്യസമയത്ത് തിരിച്ചെത്തിക്കേണ്ട ഉത്തരവാദിത്തം ഇറ്റാലിയന്‍ അംബാസിഡര്‍ക്കാണെന്നും കോടതി പറഞ്ഞു. നേരത്തെ ക്രിസ്തുമസ് ആഘോഷക്കാനായി നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. അതേസമയം, കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി സ്ഥാപിക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ കോടതി നിശ്ചിതമായി വിമര്‍ശിച്ചു.
വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാവികര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചാണു നാവികരുടെ അപേക്ഷ പരിഗണിച്ചത്.നിലവില്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിക്ക് കീഴിലാണ് നാവികര്‍ക്ക് താമസസൗകര്യം ഏര്‍പെടുത്തിയിരിക്കുന്നത്.

Keywords : Police, Case, Italian Marine, National, Supreme Court, Election, Vote, Permission, Kvartha, Malayalam News, Malayalam Vartha, Kerala News, National News, International News, Entertainment, Sports News, Supreme Court permits Italian naval guards to go to Italy to cast vote
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.