SWISS-TOWER 24/07/2023

ഇറ്റാലിയന്‍ നാവികര്‍ക്ക് വീണ്ടും നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതി

 


ADVERTISEMENT

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരായ ലെസ്‌റ്റോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നിവര്‍ക്ക് വീണ്ടും നാട്ടില്‍ പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഈ മാസം 26ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാവികര്‍ സമര്‍പിച്ച അപേക്ഷ പരിഗണിച്ചാണു കോടതി ഉത്തരവ്.

നാവികരെ കൃത്യസമയത്ത് തിരിച്ചെത്തിക്കേണ്ട ഉത്തരവാദിത്തം ഇറ്റാലിയന്‍ അംബാസിഡര്‍ക്കാണെന്നും കോടതി പറഞ്ഞു. നേരത്തെ ക്രിസ്തുമസ് ആഘോഷക്കാനായി നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. അതേസമയം, കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി സ്ഥാപിക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ കോടതി നിശ്ചിതമായി വിമര്‍ശിച്ചു.

ഇറ്റാലിയന്‍ നാവികര്‍ക്ക് വീണ്ടും നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതിവരുന്ന പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാവികര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചാണു നാവികരുടെ അപേക്ഷ പരിഗണിച്ചത്.നിലവില്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിക്ക് കീഴിലാണ് നാവികര്‍ക്ക് താമസസൗകര്യം ഏര്‍പെടുത്തിയിരിക്കുന്നത്. 

Keywords : Police, Case, Italian Marine, National, Supreme Court, Election, Vote, Permission, Kvartha, Malayalam News, Malayalam Vartha, Kerala News, National News, International News, Entertainment, Sports News, Supreme Court permits Italian naval guards to go to Italy to cast vote
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia