വന്ദേമാതരം മുഴുവൻ പാടണമെന്ന കേന്ദ്ര നിർദേശത്തിനെതിരെ സുപ്രീംകോടതിയുടെ നോട്ടീസ്; കർണാടക സംഗീതജ്ഞൻ ടിഎം കൃഷ്ണയുടെ ഹർജിയിൽ കേന്ദ്ര സർക്കാരിൻ്റെ മറുപടി തേടി
ADVERTISEMENT
● ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്
● ഹർജിക്കാരനായി മുതിർന്ന അഭിഭാഷകൻ എസ് മുരളീധർ കോടതിയിൽ ഹാജരായി
● വന്ദേമാതരം മുഴുവൻ പാടാൻ നിർബന്ധിക്കുന്നത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്ന് ഹർജിയിൽ വാദിക്കുന്നു
● ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകൾ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്
ന്യൂഡൽഹി: (KVARTHA) വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന കേന്ദ്ര നിർദേശത്തെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിൻ്റെ പ്രതികരണം തേടി സുപ്രീംകോടതി. പ്രശസ്ത കർണാടക സംഗീതജ്ഞൻ ടിഎം കൃഷ്ണയാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്ല്യ ബാഗ്ചി, വി മോഹന എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹർജിക്കാരനായി മുതിർന്ന അഭിഭാഷകൻ എസ് മുരളീധറാണ് ഹാജരായത്. വന്ദേമാതരം ദേശീയഗീതമാണെന്നതിൽ ഒരു സംശയവുമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഗാനം ആലപിക്കുന്നതിൽ ഒരു പൗരൻ്റെ മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നിയമപരമായ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് വ്യക്തമാക്കി.
ഹർജിക്കാരൻ്റെ പ്രധാന വാദങ്ങൾ
വന്ദേമാതരം മുഴുവൻ പാടാൻ നിർബന്ധിക്കുന്നത് രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നാണ് ഹർജിക്കാരൻ്റെ പ്രധാന വാദം. വന്ദേമാതരം ദേശീയഗാനമാക്കിയ നടപടി റദ്ദാക്കണമെന്ന ആവശ്യവും ഹർജിയിലുണ്ട്. ഭൂരിപക്ഷ മതത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതാണ് കേന്ദ്ര സർക്കാരിൻ്റെ നടപടിയെന്നും ഗാനത്തിലെ അവസാന നാല് ഭാഗങ്ങളിൽ പ്രത്യേക മതത്തിലെ ദേവതമാരോടുള്ള ഭക്തിയാണ് ഉയർത്തിക്കാട്ടുന്നതെന്നും ഹർജിയിൽ ടിഎം കൃഷ്ണ ചൂണ്ടിക്കാട്ടിയിരുന്നു.
കേന്ദ്ര സർക്കാരിൻ്റെ ഉത്തരവ്
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകൾ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്. സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേമാതരം ചൊല്ലണമെന്നാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. വന്ദേമാതരം ചൊല്ലുമ്പോൾ എല്ലാവരും എഴുന്നേറ്റുനിൽക്കണമെന്നും ഉത്തരവിലുണ്ട്. സിനിമ തിയേറ്ററുകളിലും വന്ദേമാതരം ഉണ്ടാകണമെന്ന് ഉത്തരവിലുണ്ട്.
എന്നാൽ എഴുന്നേറ്റ് നിൽക്കണമെന്ന് നിർബന്ധമില്ല. ഇതിനു പുറമെ പത്മ അവാർഡുകൾ പോലുള്ള പ്രധാനപ്പെട്ട പരിപാടികളിലും രാഷ്ട്രപതി പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും വന്ദേമാതരം ചൊല്ലണമെന്നും ഉത്തരവിലുണ്ട്. വന്ദേമാതരത്തിൻ്റെ മുഴുവൻ വരികളും ചൊല്ലണമെന്നും ഏതെങ്കിലും വിധത്തിൽ വന്ദേമാതരത്തോട് അനാദരവ് കാട്ടിയാൽ 3 വർഷം തടവായിരിക്കും ശിക്ഷയെന്നും ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: The Supreme Court has sought a response from the central government on a petition filed by Carnatic musician T.M. Krishna challenging the directive to sing the full Vande Mataram.
#Kvartha #VandeMataram #SupremeCourt #TMKrishna #SupremeCourtIndia #Secularism #KeralaNews #MalayalamNews #AmmuNews
