Relief | ബലാത്സംഗക്കേസില്‍ സിദ്ദീഖിന് ആശ്വാസം; സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു; അന്വേഷണത്തോട് സഹകരിക്കണമെന്ന് നിര്‍ദേശം

 
Supreme Court grants anticipatory bail to actor Siddique in molestation case
Supreme Court grants anticipatory bail to actor Siddique in molestation case

Photo Credit: Instagram/Sidhique

● പരാതി നല്‍കാനുണ്ടായ കാലതാമസം.
● സല്‍പ്പേര് നശിപ്പിക്കുകയെന്ന ലക്ഷ്യം.
● തെളിവുകളെല്ലാം അന്വേഷണ സംഘത്തിന് നല്‍കി.

ദില്ലി: (KVARTHA) ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് (Sidhique) ആശ്വാസം. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം (Anticipatory Bail) അനുവദിച്ചു. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദീഖ്. പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദീഖിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പരാതി നല്‍കാനുണ്ടായ കാലതാമസം താരം സുപ്രീംകോടതിയില്‍ വീണ്ടും ഉന്നയിച്ചിരുന്നു

സല്‍പ്പേര് നശിപ്പിക്കുക ലക്ഷ്യമിട്ടുള്ള അപകടകരമായ നീക്കമാണ് പരാതിക്ക് പിന്നിലുള്ളത്. പരാതി സിനിമാ മേഖലയെ തകര്‍ക്കുക കൂടി ലക്ഷ്യമിട്ടുള്ളതാണ് എന്നും സിദ്ദീഖിന്റെ അഭിഭാഷകനായ മുകുള്‍ റോഹ്തഗി കോടതിയില്‍ പറഞ്ഞു. തന്റെ കൈവശമുള്ള തെളിവുകളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും സിദ്ദിഖ് കോടതിയില്‍ വ്യക്തമാക്കി.

ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. സിദ്ദീഖ് പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദീഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുടെ ആവശ്യപ്രകാരമാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നത്.

#Siddique #SupremeCourt #bail #assault #Bollywood

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia