രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെ 15 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി
Jan 21, 2014, 18:00 IST
ADVERTISEMENT
ന്യൂഡല്‍ഹി: രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ 15 പേരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു. രാജീവ് ഗാന്ധി വധക്കേസ് ഉള്‍പ്പെടെ സുപ്രധാന കേസുകളിലെ പ്രതികള്‍ക്കാണ് ശിക്ഷയില്‍ ഇളവ് ലഭിച്ചത്. വധശിക്ഷ ലഭിക്കുന്ന പ്രതികളുടെ ശിക്ഷ വൈകിപ്പിച്ചാല്‍ ജീവപര്യന്തമാക്കി മാറ്റാമെന്ന സുപ്രധാന നിരീക്ഷണമാണ് ഭരണഘടനാ ബഞ്ച് നടത്തിയത്. ഒരു പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവുണ്ടായത്.
ദയാഹര്‍ജികള്‍ അകാരണമായി വര്‍ഷങ്ങളോളം സര്‍ക്കാര്‍ വൈകിപ്പിക്കുന്നത് ശരിയല്ല. മാനസീക പ്രശ്നങ്ങളുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനാവില്ല. വധശിക്ഷ വിധിക്കുന്ന പ്രതികളെ ഏകാന്ത തടവില്‍ ഇടുന്നതും നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു.
രാഷ്ട്രപതി ദയാഹര്‍ജി തള്ളി 14 ദിവസത്തിനകം വധശിക്ഷ നടപ്പാക്കണം. പ്രതിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളികഴിഞ്ഞാല്‍ വിവരം ബന്ധുക്കളെ അറിയിക്കണം. വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് ബന്ധുക്കളെ കാണാന്‍ പ്രതിയെ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.
SUMMARY: New Delhi: The Supreme Court has commuted the sentences of 15 death row convicts, ruling that delays in their execution were grounds to change their sentences to life imprisonment.
Keywords: Death row, Convict, Devinder Singh Bhullar, Mercy petitions, Mercy pleas, Murugan, Rajiv Gandhi, Santhan, Supreme Court, Veerappan,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.