ഫേസ്ബുക്ക് അറസ്റ്റ്: ഐടി ആക്ടിനെ ചോദ്യം ചെയ്ത് വിദ്യാർത്ഥിനി സുപ്രീം കോടതിയിൽ
Nov 29, 2012, 13:50 IST
ന്യൂഡൽഹി: ഏറേ വാദപ്രതിവാദങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ ഫേസ്ബുക്ക് പരാമർശത്തെ തുടർന്നുള്ള അറസ്റ്റിൽ ഇടപെടാൻ രാജ്യത്തെ പരമോന്നത നീതിപീഠം ഒരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി ഐടി ആക്ടിലെ 66 (എ) വകുപ്പ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിനിയായ ശ്രേയ സിംഗാൾ നൽകിയ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. പ്രസ്തുത വകുപ്പ് പരിധി ലംഘിക്കുന്ന അധികാരങ്ങൾ പോലീസിനു നൽകുന്നതാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ശ്രേയ ഹർജിയിൽ ആരോപിക്കുന്നത്.
ശ്രേയ സിംഗാൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് അടിയന്തിരമായി പരിഗണിക്കും. ഈ വകുപ്പിനെതിരെ ഇതുവരെ ആരും നീതിപീഠത്തെ സമീപിക്കാതിരുന്നതിൽ കോടതി ജഡ്ജ് അൽതമാസ് കബീർ ആശ്ചര്യം പ്രകടിപ്പിച്ചു.
ശിവസേന നേതാവ് ബാൽ താക്കറേയുടെ മരണത്തിൽ അനുശോചിച്ച് മുംബൈയിൽ ബന്ദാചരിച്ചതിനെ ഫേസ് ബുക്കിൽ ചോദ്യം ചെയ്ത ഷഹീൻ ദാദ, രേണു ശ്രീവാസ്തവ് എന്നീ യുവതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതിനെത്തുടർന്ന് യുവതികളെ വിട്ടയക്കുകയും കേസുമായി ബന്ധപ്പെട്ട ന്യായാധിപനെ സ്ഥലം മാറ്റുകയും ചെയ്തു. രണ്ട് പോലീസ് ഉദ്യോഗസ്ഥരേയും അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് പൽഘറിൽ ശിവസേന ബുധനാഴ്ച ബന്ദ് നടത്തിയിരുന്നു.
രാജ് താക്കറേയ്ക്കെതിരെ ഫേസ്ബുക്കിൽ പരാമർശം നടത്തിയ പൽഘർ സ്വദേസിയായ സുനിൽ വിശ്വകർമ്മയേയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
SUMMERY: New Delhi: The arrest of two young women from Maharashtra for their Facebook posts has led to a national debate over Section 66(A) of the IT Act.
Keywords: National, Student, Sreya Singhal, IT Act, Sec 66(A), Supreme court of India, Altamas Kabir, Chief Justice, Received, File,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.