Sunny Deol | ബോളിവുഡ് പാര്‍ടികളില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടന്‍ സണ്ണി ഡിയോള്‍

 


ADVERTISEMENT

മുംബൈ: (KVARTHA) നടന്‍ സണ്ണി ഡിയോള്‍ ബോളിവുഡ് പാര്‍ടികളില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി. തന്നെ സംബന്ധിച്ചിടത്തോളം, ജോലിക്ക് ശേഷം എവിടെയെങ്കിലും സമാധത്തോടെ വിശ്രമിക്കണമെന്നാണെന്നും താന്‍ വളരെ നേരത്തെ  ഉറക്കം എഴുന്നേല്‍ക്കുന്ന ആളാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരും ശ്രദ്ധിക്കപ്പെടാത്ത സ്ഥലങ്ങളില്‍ യാത്ര പോകാനാണ് ഇഷ്ടമെന്നും താരം പറഞ്ഞു. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍  എന്ന ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
Aster_MIMS

'ഞാന്‍ മദ്യപിക്കാറില്ല. കൂടാതെ അല്‍പ്പം ലജ്ജയുള്ള ആളാണ് ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം, ജോലിക്ക് ശേഷം  എവിടെയെങ്കിലും സമാധത്തോടെ  വിശ്രമിക്കണമെന്നാണ്. കൂടാതെ ഞാന്‍ വളരെ  നേരത്തെ  ഉറക്കം എഴുന്നേല്‍ക്കുന്ന ആളാണ്, ഈ പാര്‍ട്ടികള്‍  അവസാനിക്കാന്‍ വളരെ വൈകും'- സണ്ണി ഡിയോള്‍ പറഞ്ഞു. 

Sunny Deol | ബോളിവുഡ് പാര്‍ടികളില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടന്‍ സണ്ണി ഡിയോള്‍

ഭാര്യ പൂജ ഡിയോള്‍ പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. അതേസമയം ഒരു ഇടവേളക്ക് ശേഷം സണ്ണി ഡിയോള്‍ സിനിമയില്‍ വീണ്ടും സജീവമായിട്ടുണ്ട്. ഓഗസ്റ്റ് 11 ന് പുറത്തിറങ്ങിയ ഗദര്‍ 2 വന്‍ വിജയമായിരുന്നു. 60 കോടി ബജറ്റിലൊരുങ്ങിയ ചിത്രം  ഏകദേശം 691.08 കോടിയോളം ബോക്‌സോഫീസില്‍ നിന്ന്  നേടിയിരുന്നു. 

Keywords: News, National, Mumbai, Actor, Sunny Deol, Pooja Deols, Sunny Deol opened up about wife Pooja Deols absence from spotlight.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia