ന്യൂഡല്‍ഹി: (www.kvartha.com 06.11.2014) മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ തരൂരിന്റെ മരണവുമായി ബന്ധപ്പെട്ട നിഗൂഢത പുറത്തുകൊണ്ടുവരാന്‍ ഡല്‍ഹി പോലീസ് സുനന്ദയും പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാരും തമ്മിലുള്ള ചാറ്റുകളുടെ വിശദാംശങ്ങള്‍ തേടുന്നു. 4 ഓണ്‍ലൈന്‍ അക്കൗണ്ടുകളാണ് സുനന്ദ കൈകാര്യം ചെയ്തിരുന്നത്.
ഗൂഗിളിലും യാഹൂവിലുമായി രണ്ട് ഇമെയില്‍ അക്കൗണ്ടുകളും ഫേസ്ബുക്കും ട്വിറ്റര്‍ അക്കൗണ്ടും. രണ്ട് ഇ മെയില്‍ അക്കൗണ്ടുകളുടേയും വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചതായാണ് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഫേസ്ബുക്കിന്റേയും ട്വിറ്ററിന്റേയും വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇതിനായി ട്വിറ്റര്‍, ഫേസ്ബുക്ക് അധികൃതരുമായി പോലീസ് ബന്ധപ്പെട്ടുവെന്നും സൂചനയുണ്ട്. കൂടാതെ മെഹര്‍ തരാരുമായി നടത്തിയ സ്വകാര്യ ചാറ്റുകളുടെ വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
SUMMARY: New Delhi: In a bid to unravel the mystery behind the death of Sunanda Pushkar, the Delhi Police is probing the conversations between the wife of former union minister Shashi Tharoor and Pakistani journalist Mehr Tarar.
Keywords: Sunanda Pushkar, Delhi Police, Death, Shashi Tharoor, Mehr Tarar, Twitter, Facebook

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.