സുനന്ദയുടെ മരണം: തരൂര്‍ കുടുങ്ങും; പുനരന്വേഷണത്തിന് ഉത്തരവിട്ടു

 


ന്യൂഡല്‍ഹി: സുനന്ദ തരൂരിന്റെ മരണവുമായിബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ കേന്ദ്രമന്ത്രി ശശി തരൂരിന്റെ നില കൂടുതല്‍ പരുങ്ങലിലായി. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പ്രാഥമീക റിപോര്‍ട്ട് മജിസ്‌ട്രേറ്റ് അലോക് ശര്‍മ്മ പോലീസിന് കൈമാറി. മരണത്തില്‍ തരൂരിന്റെ പങ്കും അന്വേഷിക്കണമെന്ന് റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രിമിനല്‍ ചട്ടം 176 പ്രകാരമാണ് എസ്ഡിഎം പ്രാഥമിക അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ പ്രതിചേര്‍ക്കാന്‍ കഴിയുന്ന തെളിവുകള്‍ ലഭിച്ചാല്‍ തരൂരിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കും. എന്നാല്‍ അന്വേഷണം തരൂരിന് അനുകൂലമായാല്‍ അന്വേഷണ റിപ്പോര്‍ട്ട് പോലീസ് എസ്ഡിഎമ്മിന് കൈമാറും.
മൂന്ന് സാധ്യതകളിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. നരഹത്യ, ആത്മഹത്യ, അപകടമരണം എന്നീ സാധ്യതകളാണ് അന്വേഷിക്കുന്നത്. വിഷാംശം ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നത്. മരണകാരണമായ വിഷാംശം സുനന്ദയുടെ ഉള്ളില്‍ ഏതു തരത്തില്‍ ചെന്നുവെന്നാണ് പോലീസ് അന്വേഷിക്കുന്നത്. എസ്ഡിഎം എട്ടുപേരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. എന്നാല്‍ ഇവരാരും തരൂരിനെ സംശയിക്കത്തക്കതരത്തില്‍ മൊഴിനല്‍കിയിട്ടില്ല. സുന്ദയുടെ അടുത്തബന്ധുക്കളും ഇതുവരെ മരണത്തില്‍ ദുരൂഹത ആരോപിച്ചിട്ടില്ല. ഇതും ശശി തരൂരിന് അനുകൂല ഘടകമാണ്.
SUMMARY: New Delhi: The Sub-Divisional Magistrate (SDM) probing the Sunanda Pushkar death case has ordered a further inquiry into the case, ruling out a clean chit to her minister husband Shashi Tharoor.
സുനന്ദയുടെ മരണം: തരൂര്‍ കുടുങ്ങും; പുനരന്വേഷണത്തിന് ഉത്തരവിട്ടു
Keywords: Sunanda Taroor, Shashi Taroor, Re-probe, Unnatural death,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia