Police Booked | വിദ്യാര്‍ഥികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതായി പരാതി; ആംആദ്മി പാര്‍ടിക്കെതിരെ കേസ്

 


ന്യൂഡെല്‍ഹി: (www.kvartha.com) വിദ്യാര്‍ഥികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയില്‍ ആംആദ്മി പാര്‍ടിക്കെതിരെ കേസ്. ബിജെപി നേതാവ് മനോജ് തിവാരിയാണ് നാഷനല്‍ കമീഷന്‍ ഫോര്‍ പ്രൊടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിന് പരാതി നല്‍കിയത്. മനീഷ് സിസോദിയയെ പിന്തുണച്ചുള്ള പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ ആആദ്മി പാര്‍ട്ടി പങ്കെടുപ്പിച്ചെന്നും ഇത് കുട്ടികളെ ദുരുപയോഗം ചെയ്തതാണെന്നും കാട്ടി ഡല്‍ഹി പൊലീസിന് പരാതി ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസാണ് കേസെടുത്തത്. മദ്യനയവുമായി ബന്ധപ്പെട്ടുള്ള അഴിമതി കേസില്‍ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അവരുടെ വ്യക്തിപരമായ അജണ്ടകള്‍ക്കും രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കുമായി ഡെല്‍ഹി എഡ്യുകേഷന്‍ ടാസ്‌ക് ഫോഴ്‌സ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയെന്നും ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും എന്‍സിപിസിആര്‍ ആവശ്യപ്പെട്ടു.

Police Booked | വിദ്യാര്‍ഥികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതായി പരാതി; ആംആദ്മി പാര്‍ടിക്കെതിരെ കേസ്

കുട്ടികളെ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുപ്പിച്ചത് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് എന്‍സിപിസിആര്‍ കമീനര്‍ക്കയച്ച കത്തില്‍ പറയുന്നു. തിവാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കമീഷന്‍ വിദ്യാഭ്യാസ ടാസ്‌ക് ഫോഴ്സിലെ അംഗങ്ങളായ ശൈലേഷ്, രാഹുല്‍ തിവാരി, മൈത്രേയി കോളേജ് ചെയര്‍പേഴ്സണ്‍ വൈഭവ് ശ്രീവാസ്തവ്, വിദ്യാഭ്യാസ ടാസ്‌ക് ഫോഴ്സ് അംഗവും ഉപമുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫുമായ താരിഷി ശര്‍മ്മ എന്നിവരെയും കേസില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

Keywords: New Delhi, News, National, Case, Complaint, Politics, Students were used for political propaganda; Delhi Police registered a case against Aam Aadmi Party.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia