Heavy Rain | കനത്ത മഴ: വെള്ളക്കെട്ടില്‍ കോളജ് ബസ് അഴുക്കുചാലില്‍ കുടുങ്ങി; വിദ്യാര്‍ഥികളെ എമെര്‍ജന്‍സി വിന്‍ഡോ വഴി പുറത്തെത്തിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗാന്ധിനഗര്‍: (www.kvartha.com) കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വിദ്യാര്‍ഥികളുമായി വന്ന കോളജ് ബസ് കുടുങ്ങി. മഴവെള്ളം നിറഞ്ഞ ഓവുചാലിന് മുകളിലൂടെ ബസ് കടന്നുപോകുമ്പോള്‍ കുടുങ്ങുകയായിരുന്നുവെന്നാണ് റിപോര്‍ടുകള്‍. തുടര്‍ന്ന് ബസിന്റെ എമെര്‍ജന്‍സി വിന്‍ഡോ വഴിയാണ് വിദ്യാര്‍ഥികളെ പുറത്തെത്തിച്ചത്.

ഗുജറാതിലെ നദിയാദ് നഗരത്തിലാണ് സംഭവം. നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. അതേസമയം, കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്. 

Heavy Rain | കനത്ത മഴ: വെള്ളക്കെട്ടില്‍ കോളജ് ബസ് അഴുക്കുചാലില്‍ കുടുങ്ങി; വിദ്യാര്‍ഥികളെ എമെര്‍ജന്‍സി വിന്‍ഡോ വഴി പുറത്തെത്തിച്ചു

അസമിലും സികിമിലും മേഘാലയയിലും വെള്ളപ്പൊക്കമുണ്ടായി. അസമിലെ 146 ഗ്രാമങ്ങളില്‍ വെള്ളം കയറി. ബ്രഹ്‌മപുത്ര നദിയില്‍ ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ്. സികിമില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും പലയിടത്തും റിപോര്‍ട് ചെയ്തിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് 37,000 പേര്‍ പ്രതിസന്ധിയിലാണെന്നാണ് വിവരം. മേഘാലയയില്‍ 79 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. സികിമില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. 

Keywords: News, National, Gujarat, College Bus, Stuck, Rain, Students rescued through emergency windows after Gujarat college bus gets stuck in rain.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia