നരേന്ദ്ര മോഡിയുടെ പ്രസംഗവേദിക്ക് പുറത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭം

 



ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗവേദിക്ക് പുറത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭം. ഡല്‍ഹിയിലെ ശ്രീറാം കോളേജ് ഒഫ് കോമേഴ്‌സില്‍ മോഡി പ്രഭാഷണം നടത്തുന്‌പോള്‍ പുറത്ത് എ.ഐ.എസ്.എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധപ്രകടനം നടത്തിയത്. ഏതാണ്ട് എണ്‍പതോളം വരുന്ന വിദ്യാര്‍ത്ഥികളാണ് മോഡിക്കെതിരായ മുദ്രാവാക്യങ്ങളുമായി പുറത്ത് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

ആയിരക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്ത് കലാപത്തിന് കാരണം നരേന്ദ്ര മോഡിയാണെന്നായിരുന്നു പ്രതിഷേധകരുടെ ആരോപണം. മോഡി ഗോ ബാക്ക് എന്ന മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചവരെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.
നരേന്ദ്ര മോഡിയുടെ പ്രസംഗവേദിക്ക് പുറത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭം
SUMMERY: New Delhi: As Gujarat Chief Minister Narendra Modi wrapped up a one-hour speech before a rapt audience of about 1800 students at the Sri Ram College of Commerce or SRCC, a group of students outside raised slogans and protested against him, forcing the police to use water cannons and canes to push them back as they threatened to break barriers.

Keywords: National news, New Delhi, Gujarat, Chief Minister, Narendra Modi, Wrapped up, 1800 students, Sri Ram College of Commerce or SRCC,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia