Complaint | പര്‍ദയും ഹിജാബും ധരിച്ചതിന്റെ പേരില്‍ സ്‌കൂളിലേക്ക് പ്രവേശനം നിഷേധിച്ചുവെന്ന് വിദ്യാര്‍ഥികളുടെ പരാതി; വിശദീകരണവുമായി പ്രിന്‍സിപല്‍
Jun 9, 2023, 16:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com) പര്‍ദയും ഹിജാബും ധരിച്ചതിന്റെ പേരില്‍ സ്‌കൂളിലേക്ക് പ്രവേശനം നിഷേധിച്ചുവെന്ന് വിദ്യാര്‍ഥികളുടെ പരാതി. ശ്രീനഗറിലെ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ അധികൃതര്‍ക്കെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി മുന്നോട്ടുവന്നത്. പര്‍ദ ധരിക്കുകയാണെങ്കില്‍ സ്‌കൂളിലേക്ക് വരേണ്ടെന്നും മദ്രസയിലേക്ക് പോകാനാണ് പറഞ്ഞതെന്നും പെണ്‍കുട്ടികള്‍ പറയുന്നു.
പര്‍ദ ധരിക്കുന്നത് വഴി സ്‌കൂളിന്റെ സാമൂഹാന്തരീക്ഷം നശിപ്പിക്കുകയാണെന്നും അധികൃതര്‍ ആരോപിച്ചതായും പെണ്‍കുട്ടികള്‍ വ്യക്തമാക്കി. അതേസമയം വീട്ടില്‍ നിന്ന് സ്‌കൂളിന് പുറത്തുവരെ പര്‍ദ ധരിക്കാനാണ് പെണ്‍കുട്ടികളോട് പറഞ്ഞിട്ടുള്ളതെന്നും സ്‌കൂളിന് അകത്തെത്തിയാല്‍ യൂനിഫോം ധരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും പ്രിന്‍സിപല്‍ മെംറോസ് ഷാഫി പറഞ്ഞു.
യൂനിഫോമിന്റെ ഭാഗമായി വെള്ള നിറത്തിലുള്ള നീളമുള്ള ഹിജാബും വലിയ ദുപ്പട്ടയും ധരിക്കാമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പല നിറത്തിലുള്ള, ഡിസൈനുകളിലുളള പര്‍ദകള്‍ ധരിച്ചാണ് അവര്‍ സ്‌കൂളിലേക്ക് വരുന്നതെന്നും ഇത് യൂനിഫോമായി കണക്കാക്കാനാവില്ലെന്നും പ്രിന്‍സിപല്‍ വ്യക്തമാക്കി.
Keywords: Srinagar, News, National, Hijab, School, Students, Entry, Students Denied Entry Into Srinagar School Over Hijab.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

