വീട്ടില്‍ നിന്നും സ്വര്‍ണവും പണവുമെടുത്ത് 14 വയസുകാരന്‍ ടീച്ചര്‍ക്കൊപ്പം വീടുവിട്ടു

 


ബറേലി : (www.kvartha.com 05.12.2016) വീട്ടില്‍ നിന്നും പണവും സ്വര്‍ണവുമെടുത്ത് 14 വയസുകാരന്‍ ടീച്ചര്‍ക്കൊപ്പം വീടുവിട്ടു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഡിസംബര്‍ ഒന്നിനാണ് സംഭവം.

വീട്ടില്‍ നിന്നും 8,000 രൂപയും സ്വര്‍ണാഭരങ്ങളുമെടുത്താണ് മകന്‍ പോയതെന്ന് രക്ഷിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്‌കൂള്‍ ഉടമസ്ഥന്റെ മകള്‍ കൂടിയാണ് വീടുവിട്ട 22കാരിയായ ടീച്ചര്‍.

അതേസമയം തങ്ങളുടെ മകളെ 14 കാരന്‍ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 14 കാരനെതിരെ തട്ടിക്കൊണ്ടു പോയതിന് കേസ് രജിസ്റ്റര്‍ ചെയ്തതായും സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരുന്നതായും റൂറല്‍ എസ് ഐ യമുന പ്രസാദ് പറഞ്ഞു.

വീട്ടില്‍ നിന്നും സ്വര്‍ണവും പണവുമെടുത്ത് 14 വയസുകാരന്‍ ടീച്ചര്‍ക്കൊപ്പം വീടുവിട്ടു


Keywords : Uttar Pradesh, Teacher, Eloped, National, Student, Student steals cash from home, flees with teacher. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia