Mullaperiyar Dam | മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ആദ്യ മുന്നറിയിപ്പ് നല്‍കി തമിഴ്നാട്

 


ചെന്നൈ: (www.kvartha.com) മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട് ആദ്യത്തെ മുന്നറിയിപ്പ് നല്‍കി. 136.25 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. സെകന്‍ഡില്‍ 1544 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. 525 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് മാസം കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷടറുകള്‍ തുറന്നിരുന്നു. മൂന്ന് ഷടറുകള്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. റൂള്‍ കര്‍വ് പരിധിയായി നിശ്ചയിച്ചിരിക്കുന്ന 137.50 അടിയില്‍ ജലനിരപ്പ് എത്തിയതിന് പിന്നാലെയാണ് അണക്കെട്ട് തുറന്നത്.

Mullaperiyar Dam | മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ആദ്യ മുന്നറിയിപ്പ് നല്‍കി തമിഴ്നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലെ പീരുമേട് താലൂകില്‍ കുമിളി പഞ്ചായതിലാണ്. തമിഴ്നാട് അതിര്‍ത്തിയിലെ ശിവഗിരി മലകളില്‍ നിന്നുത്ഭവിക്കുന്ന മുല്ലയാര്‍ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാര്‍.

Keywords: Chennai, News, National, Tamilnadu, Mullaperiyar Dam, Storage level reaches 136 ft. in Mullaperiyar dam.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia