മോഡിയെ ചായക്കാരനെന്ന് വിളിച്ചത് തെറ്റ്: രാഹുല്‍ ഗാന്ധി

 


ADVERTISEMENT

ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ ചായക്കാരനെന്ന് വിളിച്ചത് തെറ്റാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭാവിയില്‍ ആരും മോഡിയെ അത്തരത്തില്‍ പരിഹസിക്കരുതെന്നും രാഹുല്‍ നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ് എം.പി മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയോട് പാര്‍ട്ടി യോഗത്തില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍.

നയപരമായിട്ടാണ് പ്രതിപക്ഷത്തെ എതിര്‍ക്കേണ്ടതെന്നും എതിര്‍ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തെറ്റാണെന്നും രാഹുല്‍ പറഞ്ഞു.
ഒരു കാരണവശാലും മോഡി പ്രധാനമന്ത്രിയാകില്ലെന്നും ഭാവിയില്‍ മോഡിക്ക് കോണ്‍ഗ്രസ് പാര്‍ട്ടി യോഗങ്ങളില്‍ ചായവില്‍ക്കാമെന്നുമായിരുന്നു മണിശങ്കര്‍ അയ്യരുടെ പരിഹാസം. ഇതിനെ പിന്തുണച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നെങ്കിലും പാര്‍ട്ടി ഹൈക്കമാന്റ് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.

മോഡിയെ ചായക്കാരനെന്ന് വിളിച്ചത് തെറ്റ്: രാഹുല്‍ ഗാന്ധിഅഴിമതിയും സ്വജനപക്ഷപാതവും മൂലം നില പരുങ്ങലിലായ കോണ്‍ഗ്രസ് ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ വളരെ കരുതലോടെയാണ് മുന്നോട്ട് നീങ്ങുന്നത്. ഒടുവില്‍ വിവാദമായിരിക്കുന്ന മോഹന്‍ ഭഗവത്അസീമാനന്ദ വിഷയത്തോടും വളരെ കരുതലോടെയാണ് പാര്‍ട്ടി നേതാക്കള്‍ പ്രതികരിക്കുന്നത്.

SUMMARY: New Delhi: Congress general secretary Rahul Gandhi today clearly told party leaders not to portray Narendra Modi as chaiwallah in future.

Keywords: National, Rahul Gandhi, Narendra Modi, Congress general secretary,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia