ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ നരസിംഹറാവു പൂജാമുറിയിലായിരുന്നുവെന്ന്‌ വെളിപ്പെടുത്തല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ നരസിംഹറാവു പൂജാമുറിയിലായിരുന്നുവെന്ന്‌ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവും പൂജാമുറിയിലായിരുന്നെന്ന്‌ വെളിപ്പെടുത്തല്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാറാണ്‌ തന്റെ ആത്മകഥയില്‍ ഈ വിവാദവെളിപ്പെടുത്തല്‍ നടത്തിയത്.

 മസ്ജിദ് തകര്‍ക്കപ്പെട്ട വാര്‍ത്ത വന്നയുടനെ റാവു പൂജ അവസാനിപ്പിച്ചുവെന്നാണ്‌ പുസ്തകത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമെന്ന് റാവുവിന് അറിയാമായിരുന്നുവെന്നും പുസ്തകത്തില്‍ പരാമശമുണ്ട്. 

എന്നാല്‍ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ അസംബന്ധമാണെന്ന് നരസിംഹറാവുവിന്റെ മകന്‍ പി വി രംഗറാവു പ്രതികരിച്ചു. 

1992 ഡിസംബര്‍ ആറിനാണ്‌ ബി.ജെ.പി, വി.എച്ച്.പി നേതൃത്വത്തിലുള്ള കർസേവകർ അയോധ്യയിലെ വിവാദമായ തർക്കമന്ദിരമായിരുന്ന ബാബറി മസ്ജിദ്‌ തകർത്തത്.

English Summery
Statement against Narasimha Rao on Babari Masjid demolition
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia