Vacancy | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു; കൂടുതലറിയാം
Sep 29, 2022, 14:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 1673 പ്രബേഷനറി ഓഫിസര്‍ ഒഴിവിലേക്കാണ് നിയമനം. സിഎ, സിഎംഎ, ബിടെക് ഉള്‍പെടെയുള്ള ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ വിദ്യാര്‍ഥികളെയും പരിഗണിക്കും.
ഒഴിവുകളിലേക്ക് 21 വയസിനും 30 വയസിനും മധ്യേ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഒരു മണിക്കൂര്‍ പ്രിലിമിനറി പരീക്ഷയില്‍ ഇന്‍ഗ്ലീഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, റീസനിംഗ് എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 100 ചോദ്യങ്ങളാകും ഉണ്ടായിരിക്കുക. ഒബ്ജക്ടീവ് ഗണത്തില്‍പ്പെടുന്ന ചോദ്യങ്ങളാകും.
ഈ പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും. അടുത്ത ഘട്ടത്തില്‍ ഒബ്ജക്ടീവും ഡിസ്‌ക്രിപ്റ്റീവും അടങ്ങുന്ന ചോദ്യ പേപറാകും. പിന്നാലെ ഗ്രൂപ് ഡിസ്‌കഷനും അഭിമുഖവും നടക്കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 36,000 മുതല്‍ 63,840 രൂപ വരെയാണ് ശമ്പളം ലഭിക്കുക. പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് 750 രൂപയാണ്. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകര്‍ക്ക് ഫീസില്ല. ഒക്ടോബര്‍ 12 ആണ് അപേക്ഷകള്‍ സമര്‍പിക്കേണ്ട അവസാന തീയതി. https://bank(dot)sbi/careers, https://sbi(dot)co(dot)in/careers, എന്നീ വെബ്സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പിക്കാം.

Keywords: New Delhi, News, National, Job, Bank, State Bank of India invited applications for various vacancies.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.