ബിജാപൂരില്‍ പാക് പതാക: ഹിന്ദു സംഘടനയിലെ ആറ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
Jan 5, 2012, 14:45 IST
ADVERTISEMENT
ബിജാപൂര്‍: കര്‍ണാടകയിലെ ബിജാപൂരില്‍ പുതുവല്‍സര ദിനത്തില്‍ പാക് പതാക ഉയര്‍ത്തിയ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ പ്രമോദ് മുതലിക് നയിക്കുന്ന ശ്രീരാം സേന എന്ന ഹിന്ദു സംഘടനയിലെ വിദ്യാര്‍ത്ഥി ഘടകത്തിലെ അംഗങ്ങളാണ്. രാജേഷ് സിദ്ധരാമയ്യ മാത (19), അരുണ്‍ വാഗ്‌മോര്‍ (20), പരശു രാമ വാഗ്‌മോര്‍ (20), സുനില്‍ മാടിവളപ്പ അഗസര്‍ (18), ഈശ്വര്‍ നവി (18), മല്ലന ഗൗഡ വിജയ കുമാര്‍ പാട്ടീല്‍ (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ രാജേഷ് സിദ്ധരാമയ്യ മാത ശ്രീരാം സേനയിലെ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റാണ്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ചിലരേയും പോലീസ് തിരയുന്നുണ്ട്.
ബിജാപൂരില്‍ നിന്നും 60 കിമീ അകലെ സിന്ധഗി പട്ടണത്തില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് മിനി വിധാന്‍ സഭ പരിസരത്ത് പാക് പതാക ഉയര്‍ന്നത്. തുടര്‍ന്ന് പാക് പതാക ഉയര്‍ത്തിയതിനുപിന്നില്‍ മുസ്ലീം സമുദായത്തില്‍പെട്ടവരാണെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗദള്‍ തുടങ്ങിയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ പ്രദേശം സംഘര്‍ഷഭരിതമായി. സന്ദര്‍ഭം മുതലെടുത്ത് ബിജെപിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ രംഗത്തിറങ്ങി. പ്രതിഷേധവുമായി രംഗത്തിറങ്ങിയ സംഘടനയിലെ അംഗങ്ങള്‍ തന്നെ അറസ്റ്റിലായതോടെ 'പ്രതിഷേധക്കാരും' ഉള്വലിഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ബിജാപൂരില്‍ ഇതുപോലെ പാക് പതാക ഉയര്‍ന്നിരുന്നു. അന്ന് സംസ്ഥാന പോലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ കേസ് ഒതുക്കിതീര്‍ക്കുകയാണുണ്ടായത്.
English Summery
Bijapur: Police have arrested six persons in connection with hoisting of Pakistani flag over the tahsildar's office at Sindgi town in the district. All the arrested were the members of the student wing of Sri Ram Sene, an extremist organization led by Pramod Mutalik, Superintendent of Police D C Rajappa told reporters here.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.