മോഡി നല്ലവനെന്ന് ശ്രീ ശ്രീ; എ.എ.പിയുടേത് സത്യസന്ധ ഭരണം

 


ചന്ദ്രപുര്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നല്ലൊരു മനുഷ്യനാണെന്ന് ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. അതേസമയം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനെ തനിക്ക് പരിചയമില്ലെന്നും അതിനാല്‍ തന്നെ അദ്ദേഹത്തെക്കുറിച്ച് അഭിപ്രായമൊന്നുമില്ലെന്നും രവിശങ്കര്‍ പറഞ്ഞു. ക്ലബ് ഗ്രൗണ്ടില്‍ നടന്ന ദിവ്യ ഉല്‍സവ് മഹാസത്സംഗില്‍ പങ്കെടുക്കവേയാണ് ശ്രീ ശ്രീ രവിശങ്കര്‍ ഇക്കാര്യം പറഞ്ഞത്.
മോഡിയെ ഒന്നിലേറെ തവണ കണ്ടിട്ടുണ്ട്. അദ്ദേഹം ഒരു നല്ലമനുഷ്യനാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് രവിശങ്കര്‍ പറഞ്ഞു. അതേസമയം മുന്നണികള്‍ സുസ്ഥിര ഭരണം നല്‍കാറില്ലെന്നും ഭരണത്തില്‍ ശോഭിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂരിഭാഗത്തോടെയുള്ള ഒറ്റകക്ഷിയാണ് ഇപ്പോള്‍ രാജ്യത്തിനാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഡി നല്ലവനെന്ന് ശ്രീ ശ്രീ; എ.എ.പിയുടേത് സത്യസന്ധ ഭരണംഎ.എ.പി സുതാര്യവും സത്യസന്ധവുമായ ഭരണം കാഴ്ചവെക്കുമെങ്കിലും പരിചയക്കുറവ് ഒരു വലിയ പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി. എ.എ.പിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് സമയമെടുത്താല്‍ മാത്രമേ പറയാന്‍ കഴിയൂ. എന്നാല്‍ എ.എ.പി കേന്ദ്രഭരണം പിടിച്ചടക്കുന്ന നാളുകള്‍ വിദൂരമല്ലെന്നും രവിശങ്കര്‍ പറഞ്ഞു.
SUMMARY: Chandrapur: Sri Sri Ravishankar on Thursday praised Gujarat Chief Minister and BJP's prime ministerial candidate Narendra Modi as a "good man" but said he has no opinion about Congress Vice President Rahul Gandhi as he was not acquianted with him.
Keywords: Narendra Modi, AAP, Sri Sri Ravishankar, BJP, Rahul Gandhi, AAP, Sri Sri Ravishankar, BJP, Rahul Gandhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia