കോയമ്പത്തൂര്‍: ഇ-മെയിലിലൂടെ ബോംബ് ഭീഷണി മുഴക്കിയ എഞ്ചിനീയര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശി സെന്തില്‍(40) ആണ് അറസ്റ്റിലായത്. നഗരത്തിലെ വിവിധ കോളേജുകളിലേയ്ക്കും ആശുപത്രിയിലേയ്ക്കുമാണ് ഇയാള്‍ ഇ-മെയില്‍ അയച്ചത്.
ഇ-മെയില്‍ ലഭിച്ചതിനെത്തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് സെന്തില്‍ അറസ്റ്റിലായത്. തന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയോടുള്ള പ്രതികാരത്തിനാണ് സെന്തില്‍ മെയില്‍ അയച്ചത്. ഈ യുവതിയുടെ വാഹനത്തിന്റെ നമ്പറിലെടുത്ത ഇ-മെയില്‍ ഐഡിയില്‍ നിന്നുമാണ് ഇയാള്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചത്.
രണ്ട് വര്‍ഷം മുന്‍പ് സമാനമായ കുറ്റത്തിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
English Summery
Coimbatore: A 40-year-old techie was arrested in Coimbatore yesterday on charges of sending E-mail bomb threats to various colleges and hospitals in the city, police said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.