Emergency Landing | കാബിനില്‍ പുക; സ്പൈസ് ജെറ്റ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) സ്പൈസ് ജെറ്റ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. കാബിനില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗ്. സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം എമര്‍ജന്‍സി എക്‌സിറ്റ് വഴി യാത്രക്കാരെ ഇറക്കി.

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഇതിനെ തുടര്‍ന്ന് ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഒരു യാത്രക്കാരന്റെ കാലില്‍ ചെറിയ പോറലുകള്‍ ഏറ്റതായി ഡിജിസിഎ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഗോവയില്‍ നിന്നും വരുകയായിരുന്ന ക്യു 400 വിമാനമായ വിടി-എസ്‌ക്യുബിയില്‍ 86 യാത്രക്കാരുണ്ടായിരുന്നു.
Keywords: Hyderabad, News, National, Flight, Passengers, SpiceJet Plane Makes Emergency Landing At Hyderabad.