ടാറ്റാ സുമോ വാനിലിടിച്ച് അഞ്ച് പോലീസുകാര്‍ക്ക് ഗുരുതര പരിക്ക്‌

 


ടാറ്റാ സുമോ വാനിലിടിച്ച് അഞ്ച് പോലീസുകാര്‍ക്ക് ഗുരുതര പരിക്ക്‌
മുംബൈ: അമിതവേഗതയിലെത്തിയ ടാറ്റാ സുമോ പോലീസ് വാനിലിടിച്ച് അഞ്ച് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പോവായ്ക്കടുത്താണ്‌ അപകടം നടന്നത്. മറ്റൊരു വാഹനാപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടയിലായിരുന്നു അപകടം നടന്നത്.

പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഞ്ച് പോലീസുകാരേയും മുംബൈ രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുമോയുടെ ഡ്രൈവര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. 

അമിതവേഗതയില്‍ വാഹനമോടിച്ചതിന്‌ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. അപകടം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നോ എന്നറിയാനുള്ള വൈദ്യ പരിശോധനകളും നടത്തുന്നുണ്ട്.

English Summery
Mumbai: A speeding Tata Sumo car crashed into a police van in Mumbai's Powai suburb today, leaving five policemen seriously injured. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia