Amit Shah | സ്വാതന്ത്ര്യ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം പുതിയ ഒരു ഇന്‍ഡ്യയെ വാര്‍ത്തെടുക്കാന്‍ എല്ലാവര്‍ക്കും പ്രചോദനമാകും: അമിത് ഷാ

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സ്വാതന്ത്ര്യ ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം പുതിയ ഒരു ഇന്‍ഡ്യയെ വാര്‍ത്തെടുക്കാന്‍ എല്ലാവര്‍ക്കും പ്രചോദനമാകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി പ്രധാനമന്ത്രി മുന്നോട്ടുവച്ച മാര്‍ഗങ്ങളില്‍ എല്ലാവരോടും അണിചേരാനും ആഭ്യന്തരമന്ത്രി അഭ്യര്‍ഥിച്ചു.

Aster_MIMS

വരും കാലങ്ങളില്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേത്തിക്കുന്നത് സ്ത്രീകളുടെ ശക്തിയാണ്. അതിനാല്‍ സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങളില്‍ നിന്ന് ഒഴിവായി സ്ത്രീകളോട് ബഹുമാനം കാണിക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യണമെന്നും അമിത് ഷാ പറഞ്ഞു.

Amit Shah | സ്വാതന്ത്ര്യ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം പുതിയ ഒരു ഇന്‍ഡ്യയെ വാര്‍ത്തെടുക്കാന്‍ എല്ലാവര്‍ക്കും പ്രചോദനമാകും: അമിത് ഷാ

രാജ്യത്ത് നടക്കുന്ന അഴിമതികളെ ഇല്ലായ്മ ചെയ്യാന്‍ ജനങ്ങളുടെ സഹകരണവും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു. 'ഹര്‍ ഘര്‍ തിരംഗ' ക്യാംപെയിനില്‍ ജനങ്ങളുടെ ഹൃദയത്തില്‍ ദേശസ്‌നേഹം വളര്‍ത്തുകയും ത്രിവര്‍ണപതാകയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: New Delhi, News, National, Prime Minister, India, Independence-Day, Speech will inspire all to work for making a prosperous India: Amit Shah.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia