New Coin | 75 രൂപയുടെ നാണയം പുറത്തിറക്കി; ഭാരം 35 ഗ്രാം; അറിയാം മറ്റ് പ്രത്യേകതകള്‍
May 28, 2023, 17:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രത്യേക സ്മരണിക തപാല്‍ സ്റ്റാംപും പുറത്തിറക്കിയിട്ടുണ്ട്. പുതിയ മന്ദിരത്തിലെ ലോക്സഭാ ചേംബറില്‍ നടന്ന ഉദ്ഘാടന ചടങ്ങിലാണ് മോദി നാണയും സ്റ്റാംപും പ്രകാശനം ചെയ്തത്.
പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. 35 ഗ്രാം ഭാരമുള്ള നായണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കും. ഇടതുവശത്ത് 'ഭാരത്' എന്നത് ദേവനാഗരി ലിപിയിലും വലത് വശത്ത് 'ഇന്‍ഡ്യ' എന്ന് ഇന്‍ഗ്ലീഷിലുമുണ്ടാകും.
നാണയത്തില്‍ രൂപയുടെ ചിഹ്നമാണ് മറ്റൊരു പ്രത്യേകത. മറുവശത്ത് പാര്‍ലമെന്റ് കോംപ്ലക്സും. 44 മില്ലിമീറ്റര്‍ വ്യാസമുണ്ടാകും നാണയത്തിന്. 35 ഗ്രാം ഭാരമുള്ള നാണയം ലോഹക്കൂട്ട് കൊണ്ടാണ് നിര്‍മിച്ചത്. വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവ കൊണ്ടാണ് നാണയം നിര്‍മിച്ചത്. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിച്ചാണ് നാണയത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയതെന്ന് കേന്ദ്രം അറിയിച്ചു.
Keywords: New Delhi, News, National, Coin, Parliament building, Special Rs 75 coin to commemorate new Parliament building.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

