Accident | സൗരവ് ഗാംഗുലിയുടെ മകള്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ച് അപകടം; രക്ഷപ്പെട്ടത് തലനാരിഴക്ക്; നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന് പിടികൂടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഗാംഗുലി-ഡോണ ദമ്പതികളുടെ ഏക മകളാണ് സന.
● അപകടത്തിന് ശേഷം ബസ് നിര്‍ത്താതെപ്പോയി.
● പൊലീസ് ബസ് ഡ്രൈവറെ പിടികൂടി.
കൊല്‍ക്കത്ത: (KVARTHA) മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലി സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച വൈകുന്നേരം കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബര്‍ റോഡില്‍വച്ചായിരുന്നു അപകടം.
അപകടത്തിനുശേഷം ബസ് നിര്‍ത്താതെ പോയെങ്കിലും കാര്‍ ഡ്രൈവര്‍ ബസിനെ പിന്തുടര്‍ന്നു. തുടര്‍ന്ന് ബസ് നിര്‍ത്തിച്ചശേഷം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
സനയ്ക്ക് സാരമായ പരുക്കുകള്‍ ഇല്ലെന്നാണ് വിവരം. ഡ്രൈവറുടെ സീറ്റിന് അടുത്താണ് സന ഇരുന്നത്. ബസ് കൂട്ടിയിടിച്ച് കാറിന് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ലണ്ടനിലെ ഒരു സ്ഥാപനത്തില്‍ കണ്‍സല്‍ട്ടന്റായ സന സൗരവ് ഗാംഗുലി-ഡോണ ദമ്പതികളുടെ ഏക മകളാണ്.
#SouravGanguly #SanaGanguly #caraccident #Kolkata #India #news #accident
