SWISS-TOWER 24/07/2023

സോണിയ ഗാന്ധിയേയും രാഹുലിനേയും തുണിയുരിഞ്ഞ് ഇറ്റലിയിലേയ്ക്ക് തിരിച്ചയക്കും: ബിജെപി എം.എല്‍.എ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയ്പൂര്‍: ബിജെപി അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയേയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും തുണിയുരിഞ്ഞ് ഇറ്റലിയിലേയ്ക്ക് തിരിച്ചയക്കുമെന്ന് എം.എല്‍.എയുടെ ഭീഷണി. രാജ്സ്ഥാനിലെ ടോങ്ക് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് ബിജെപി എം.എല്‍.എ ഹീരാലാല്‍ റെഗര്‍ വാക്കുകളുടെ അതിര്‍വരമ്പ് ഭേദിച്ചത്.

ഹീരാലാലിന്റെ ഭീഷണിയെതുടര്‍ന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. അതേസമയം തന്റെ അഭിപ്രായപ്രകടനത്തില്‍ ഹീലാലാല്‍ ഖേദം പ്രകടിപ്പിച്ചു. ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.

സോണിയ ഗാന്ധിയേയും രാഹുലിനേയും തുണിയുരിഞ്ഞ് ഇറ്റലിയിലേയ്ക്ക് തിരിച്ചയക്കും: ബിജെപി എം.എല്‍.എബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ വെട്ടിനുറുക്കുമെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇംരാന്‍ മസൂദിന്റെ അഭിപ്രായപ്രകടനമുണ്ടാക്കിയ വിവാദം കെട്ടടങ്ങുന്നതിന് മുന്‍പാണ് ഹീരാലാലിന്റെ വിവാദ പ്രസംഗം.

SUMMARY: Jaipur: In an abusive comment, a BJP MLA has threatened to strip Congress president Sonia Gandhi and vice president Rahul Gandhi, and send them back to Italy if his party comes to power.

Keywords: Elections 2014, Bharatiya Janata Party, Sonia Gandhi, Rahul Gandhi, Italy, Rajasthan, Tonk constituency, Heeralal Regar
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia