പ്രണബ് മുഖര്‍ജി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

 


പ്രണബ് മുഖര്‍ജി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് യുപിഎ യുടെ സ്ഥാനാര്‍ത്ഥിയായി പ്രണബ് മുഖര്‍ജിയെ സോണിയാഗാന്ധി പ്രഖ്യാപിച്ചു. പ്രണബിന്‌ പിന്തുണ നല്‍കാന്‍ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തീരുമാനിച്ചു. ഇതോടെ അബ്ദുള്‍ കലാം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത മങ്ങി. പ്രധാന മന്ത്രിയുടെ വസതിയില്‍ചേര്‍ന്ന യുപിഎ യോഗത്തിലായിരുന്നു പ്രഖ്യാപനം. 24 ന്‌ കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കുന്ന പ്രണബ് 25ന്‌ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. പ്രണബിനെ എതിര്‍ത്ത് എപിജെ അബ്ദുള്‍കലാമിന് പിന്തുണ പ്രഖ്യാപിച്ച മമതബാനര്‍ജി യോഗത്തിനെത്തിയില്ല.

രാഷ്ട്രീയത്തില്‍സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനങ്ങള്‍ മാറുമെന്നായിരുന്നു കലാമിനെവിട്ട് പ്രണബിനെ പിന്തുണച്ചതിന് മുലായത്തിന്റെ വിശദീകരണം. ബിജെപി നേതാക്കളായ സുഷമ സ്വരാജ്, അരുണ്‍ ജറ്റ്ലി ഇടത് നേതാക്കളായ പ്രകാശ് കാരട്ട്, എ.ബി ബര്‍ദന്‍ എന്നിവരെ ടെലിഫോണില്‍ വിളിച്ച പ്രധാന മന്ത്രി മന്‍മോഹന്‍സിങ് പ്രണബിന് പിന്തുണയഭ്യര്‍ത്ഥിച്ചു. എല്ലാവരുടയും പിന്തുണതേടിയിട്ടുണ്ടെന്ന് പ്രണബും വ്യക്തമാക്കി.

English Summery
New Delhi: Ending days of intense speculation, Congress president Sonia Gandhi announced the name of Finance Minister Pranab Mukherjee’s as United Progressive Alliance (UPA) presidential candidate on Friday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia