സോണിയ ഗാന്ധി ഷാഹി ഇമാമിനെ കണ്ടു

 


ന്യൂഡൽഹി: വിവാദങ്ങള്‍ക്ക് തിരികൊളുത്തി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ജുമ മസ്ജിദ് ഷാഹി ഇമാം സയദ് അഹമ്മദ് ബുഖാരിയുമായി കൂടിക്കാഴ്ച നടത്തി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ സകല സാധ്യതകളും ഉപയോഗപ്പെടുത്തി ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കോണ്‍ഗ്രസ് തന്ത്രമാണ് പുതിയ നീക്കത്തിലൂടെ പരസ്യമായത്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മതേതര വോട്ടുകള്‍ വിഘടിച്ചുപോകരുതെന്നാണ് സോണിയ ഗാന്ധി ഇമാമിനോട് ആവശ്യപ്പെട്ടത്.

ജനപഥ് പത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച 45 മിനിട്ടോളം നീണ്ടു. വിവിധ സാമൂഹിക വിഷയങ്ങള്‍ ഇമാം സോണിയയുടെ ശ്രദ്ധയില്‍ പെടുത്തിയതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ മുസ്ലീങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം അനുയായികളോട് ആവശ്യപ്പെടുമെന്നും റിപോര്‍ട്ടുണ്ട്. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
സോണിയ ഗാന്ധി ഷാഹി ഇമാമിനെ കണ്ടു
അതേസമയം കൂടിക്കാഴ്ച ചട്ടലംഘനമാണെന്ന് ആരോപിച്ച് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വര്‍ഗീയതയുടെ വിഷം കുത്തിവെക്കുകയാണ് കോണ്‍ഗ്രസ് എന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു.

പരാജയ ഭീതിയാണ് കോണ്‍ഗ്രസിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് കോണ്‍ഗ്രസിനെ തന്നെ വെട്ടിലാക്കുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

SUMMARY:
New Delhi: At a time when parties are wooing every possible votebank, Congress President Sonia Gandhi's meeting with Jama Masjid Shahi Imam Syed Ahmed Bukhari has raked up a controversy. The Bharatiya Janata Party has now approached the Election Commission to take cognisance of Sonia's reported appeal to Muslims that they should not let their votes split in Lok Sabha elections.

Keywords: Sonia Gandhi, Congress, Jama Masjid Shahi Imam Syed Ahmed Bukhari
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia