യഥാര്ത്ഥ സ്വത്തുവിവരം പുറത്തുവിടാത്ത കോടിപതികള്‍ ; ജനാധിപത്യത്തിന്റെ കാവലാളുകള്‍

 


ന്യൂഡല്ഹി: പൊതു തിരഞ്ഞെടുപ്പുകളിലേയ്ക്ക് മല്‌സരിക്കുന്ന ജനപ്രതിനിധികള്‍ തിരഞ്ഞെടുപ്പിന് മുന്പ് യഥാര്ത്ഥ സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന് 2003ലാണ് രാജ്യത്തെ പരമോന്നത നീതിപീഠം ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവിറങ്ങി പത്ത് വര്ഷം പിന്നിട്ടിട്ടും രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പോലും യഥാര്ത്ഥ സ്വത്തുവിവരം വെളിപ്പെടുത്തിയിട്ടില്ലെന്നത് ലജ്ജാകരമാണ്. ജനാധിപത്യ ഭരണമെന്നതിനേക്കാള്‍ സ്വേഛാധിപതികളുടെ ഭരണമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് പറയേണ്ടിവരുന്നു.

യുപിഎ അദ്ധ്യക്ഷയയായ സോണിയ ഗാന്ധിയാണ് ഇവരില്‍ പ്രമുഖ. 2004, 2009 ലോക്‌സഭാ മല്‌സരങ്ങള്ക്ക് മുന്പ് നടത്തിയ സ്വത്തുവിവര പ്രഖ്യാപനത്തില്‍ വന്‍ തിരിമറിയാണ് ഇവര്‍ നടത്തിയിരിക്കുന്നത്. ദേരാ മണ്ഡിയിലെ സ്ഥലത്തിന് 2.19 ലക്ഷം രൂപയാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ യഥാര്ത്ഥത്തില്‍ ഈ ഭൂമിയുടെ വില 18.37 കോടിയാണ്.

ബിജെപി പ്രസിഡന്റ് രാജ് നാഥ് സിമ്ഗ് 2009ല്‍ വെളിപ്പെടുത്തിയ കണക്കനുസരിച്ച് ലഖ്‌നൌയിലെ വീടിന് 55 ലക്ഷമാണ് വില. എന്നാല്‍ പ്രഖ്യാപനത്തില്‍ വീടിന്റെ വലിപ്പം വ്യക്തമാക്കിയിട്ടില്ല. ലോക്‌സഭാ സ്പീക്കര്‍ മീര കുമാറും ഇക്കാര്യത്തില്‍ ഒട്ടും വ്യത്യസ്തയല്ല. ഡല്ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയില്‍ സ്വന്തമായൂള്ള 522 ചതുരശ്ര അടി വിസ്തീര്ണമുള്ള വീടിന് 2.4 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇതുകൂടാതെ മഹാറാണി ഭാഗിലും മറ്റൊരു വീടുണ്ട്. അതിന് 4.95 കോടിയാണ് വിലമതിച്ചിരിക്കുന്നത്. എന്നാല്‍ ഈ കണക്കുകള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. ആദ്യത്തെ വീടിന് 12 കോടിയും രണ്ടാമത്തെ വീടിന് 26 കോടിയുമാണ് ഇവയുടെ യഥാര്ത്ഥ വില.

2012ലെ രാജ്യസഭ തിരഞ്ഞെടുപ്പിന് മുന്പ് രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പിജെ കുര്യന്‍ തെങ്കാശിയിലെ തന്റെ ഭൂമിക്ക് 1.09 ലക്ഷം രൂപയാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത്. 7 ഏക്കര്‍ 27 സെന്റ് ഭൂമിയാണ് ഇദ്ദേഹത്തിന് ഇവിടെയുള്ളത്. മാര്ക്കറ്റ് വില അനുസരിച്ച് ഒരു ഏക്കറിന് 5 ലക്ഷമായിരുന്നു അന്നത്തെ വില.

നിസാമുദ്ദീനിലെ തന്റെ വീടിന് 98.39 ലക്ഷമാണ് ഡല്ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് നല്കിയിരിക്കുന്ന വില. എന്നാല്‍ ഇതിന്റെ യഥാര്ത്ഥ വില 5 കോടി കവിയും .

യഥാര്ത്ഥ സ്വത്തുവിവരം പുറത്തുവിടാത്ത കോടിപതികള്‍ ; ജനാധിപത്യത്തിന്റെ കാവലാളുകള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്റെ 1,250 ചതുരശ്ര അടി വിസ്തീര്ണമുള്ള ഡല്ഹിയിലെ തന്റെ വീടിന് 45 ലക്ഷമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 1.25 കോടിയാണ് ഇതിന്റെ വില.

കേന്ദ്ര ആഭ്യന്തരമന്ത്രിയും കോണ്ഗ്രസ് നേതാവുമായ സുശീല്‍ കുമാര്‍ ഷിന്‌ഡെയുടെ പേരിലുള്ള രണ്ട് ഫ്‌ലാറ്റുകള്ക്ക് അദ്ദേഹം നല്കുന്ന വില 1 കോടിയും 1.29 കോടിയുമാണ്. ഡല്ഹിയിലും മുമ്‌ബൈയിലുമാണ് ഈ ഫ്‌ലാറ്റുകള്‍ . എന്നാല്‍ ഇവയുടെ യഥാര്ത്ഥ വില യഥാക്രമം രണ്ട് കോടിയും രണ്ടര കോടിയുമാണ്.

ബി. എസ്.പി നേതാവ് മായാവതി തന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഷോപ്പുകള്ക്ക് 9.39 ലക്ഷവും 9.45 ലക്ഷവുമാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇവയുടെ യഥാര്ത്ഥ വില 12 കോടിയും 15 കോടിയുമാണ്.

പ്രതിപക്ഷ നേതാവും ബിജെപി അമ്ഗവുമായ സുഷമ സ്വരാജിനും ഡല്ഹിയില്‍ രണ്ട് ഫ്‌ലാറ്റുകളുണ്ട്. ഇവയ്ക്ക് 1.35 കോടിയും 1.13 കോടിയുമാണ് യഥാക്രമം രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇത് വസ്തുവിന്റെ രേഖാമൂലമുള്ള വിലയാണെന്നും സുഷമ വ്യക്തമാക്കുന്നു. വസ്തുവിന്റെ മാര്ക്കറ്റ് വില രേഖപ്പെടുത്തണമെന്ന നിയമം നിലനില്‌ക്കേ ജനാധിപത്യത്തിന്റെ കാവലാളുകളായി മാറുന്ന രാഷ്ട്രീയ നേതാക്കള്‍ പൊതുജനത്തേയും നീതിന്യായ വ്യവസ്ഥിതിയേയും ഒരു പോലെ കഴുതകളാക്കുകയാണ്.

SUMMARY: New Delhi: In 2003, the Supreme Court had ordered that candidates contesting polls to Parliament or state legislatures to disclose their assets and liabilities.

Keywords: Sonia Gandhi, Indian National Congress, India, Mayawati, Rajnath Singh, Supreme Court of India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia