പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സോണിയയും രാഹുലും രാജിക്കൊരുങ്ങുന്നു
May 17, 2014, 18:20 IST
ന്യൂഡല്‍ഹി: (www.kvartha.com 17.05.2014) ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും രാഹുല്‍ ഗാന്ധി ഉപാധ്യക്ഷ പദവിയും രാജിവെക്കാനൊരുങ്ങുന്നതായി റിപോര്‍ട്ട്. തിങ്കളാഴ്ച ചേരാനിരിക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് വിവരം. യോഗത്തില്‍ ഇരുവരും രാജിസന്നദ്ധത അറിയിക്കും.
എന്നാല്‍ ഇരുവരുടെയും തീരുമാനത്തെ മറ്റു നേതാക്കളൊന്നും തന്നെ അംഗീകരിക്കാന്‍ സാധ്യതയില്ല. ലോക് സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഗാന്ധി കുടുംബത്തിലെ രണ്ട് നേതാക്കളുടെ തലയില്‍ മാത്രം കെട്ടിവെക്കുന്നത് ശരിയല്ലെന്നാണ് പാര്‍ട്ടിയിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം.
രണ്ടാം യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ച നയസമീപനങ്ങളും വിലക്കയറ്റവും യു.പി.എയിലെ ഘടക കക്ഷികളടക്കം നടത്തിയ അഴിമതിയുമാണ് പാര്‍ട്ടിയെ ഇത്രയും വലിയ തകര്‍ച്ചയുടെ പടുകുഴിയിലെത്തിച്ചത്. ഇതുകൂടാതെ ബി.ജെ.പിയും മോഡിയും ഉയര്‍ത്തിവിട്ട വര്‍ഗീയ അജന്‍ഡ തടയുന്നതില്‍ പരാജയപ്പെട്ടതും തോല്‍വിയുടെ കാരണങ്ങളില്‍ പ്രധാനമായി ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമാണ് ജനങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഗ്യാസ് സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കം ഏറ്റവും വലിയ മണ്ടത്തരമായിരുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ തന്നെ സംസാരം. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നാണ് നേതാക്കളുടെ അഭിപ്രായം

Keywords : New Delhi, Sonia Gandhi, Rahul Gandhi, Resignation, National, Election-2014, BJP, Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.