സോമനാഥ് ഭാരതിക്ക് ക്രൂരമര്‍ദ്ദനം; കാര്‍ അഗ്‌നിക്കിരയാക്കി

 


ന്യൂഡല്‍ഹി: വരാണസിയില്‍ എ.എ.പി നേതാവ് സോമനാഥ് ഭാരതിക്ക് ക്രൂരമര്‍ദ്ദനം. ആക്രമിച്ചത് ബിജെപിക്കാരാണെന്ന് എ.എ.പി ആരോപിച്ചു. വരാണസിയിലെ അസ്സി ഘട്ടില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഒരു ടെലിവിഷന്‍ ഷോയുടെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു ആക്രമണം.

സോമനാഥ് ഭാരതിക്ക് ക്രൂരമര്‍ദ്ദനം; കാര്‍ അഗ്‌നിക്കിരയാക്കിബിജെപിയുടെ തൊപ്പിയണിഞ്ഞ ഒരു പറ്റം ആളുകളാണ് ആക്രമണം നടത്തിയത്. ഡല്‍ഹി മുന്‍ നിയമമന്ത്രിയായിരുന്ന സോമനാഥ് ഭാരതിയുടെ കാര്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കി. കാറിന്റെ ഡ്രൈവറേയും അക്രമികള്‍ മര്‍ദ്ദിച്ചു.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടില്ലെന്ന് സോമനാഥ് ഭാരതി വ്യക്തമാക്കി. എന്നാല്‍ ആക്രമണം തന്നെ ഞെട്ടിച്ചെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പരാതിയുമായി പോലീസിനെ സമീപിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

SUMMARY: New Delhi: Aam Aadmi Party leader Somnath Bharti was brutally beaten up by alleged BJP supporters in Assi Ghat in Varanasi on Wednesday evening during the filming of a television show.

Keywords: Somnath Bharti, Uttar Pradesh, Varanasi, Aam Aadmi Party, AAP, BJP, Lok Sabha polls, 
Elections 2014, Narendra Modi., Arvind Kejriwal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia