സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ മലയാളികളടക്കമുള്ള നാവികരെ വിട്ടയച്ചു

 


സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ മലയാളികളടക്കമുള്ള നാവികരെ വിട്ടയച്ചു
കോഴിക്കോട്: സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത മലയാളികള്‍ അടക്കമുള്ള നാവീകരെ കൊള്ളക്കാര്‍ വിട്ടയച്ചു. വിട്ടയച്ചവരില്‍ കാഞ്ഞങ്ങാട്, കൊയിലാണ്ടി, കോട്ടയം സ്വദേശികളും ഉള്‍പ്പെടും. 10 മാസങ്ങള്‍ക്കുമുന്‍പ്‌, ഫെബ്രുവരി 12നാണ്‌ ഇറ്റാലിയന്‍ കപ്പലിലെ ജീവനക്കാര്‍ അടക്കം ഇറ്റാലിയന്‍ കപ്പല്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചിയത്. ഇവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തും. കാസര്‍കോട് കാഞ്ഞങ്ങാട് ചേറ്റുകുണ്ട് സ്വദേശി ഫാസിലും കോട്ടയം ചുങ്കം സ്വദേശി ശ്രീഹരിയും വീട്ടിലേക്ക് വിളിച്ച് മോചിപ്പിക്കപ്പെട്ട വിവരം അറിയിച്ചിട്ടുണ്ട്. കോഴിക്കോട് കൊയിലാണ്ടി നമ്പ്രത്തുകര സ്വദേശി ബിജേഷ് പുലര്‍ച്ചെ നാലുമണിക്ക് വീട്ടിലേക്ക് ഫോണ്‍ ചെയ്തു അമ്മയോട് സംസാരിച്ചു. റാഞ്ചിയ കപ്പലില്‍ ആകെ 22 ജീവനക്കാരാണ്‌ ഉണ്ടായിരുന്നത്. ഇതില്‍ 17 പേര്‍ ഇന്ത്യക്കാരായിരുന്നു.

English Summery
Kozhikode: Somalian pirates released 17 Indians including 3 Malayalees from Italian ship.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia