മുംബൈ സ്‌ഫോടനക്കേസില്‍ വെറുതെ വിട്ട ഏക പ്രതി ജയില്‍ മോചിതനായി; 9 വര്‍ഷങ്ങള്‍ക്ക് ശേഷം

 


മുംബൈ: (www.kvartha.com 13.09.2015) മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസുകളില്‍ വെറുതെ വിട്ട ഏക പ്രതി ജയില്‍ മോചിതനായി. 9 വര്‍ഷം തടവറയില്‍ കഴിച്ചുകൂട്ടിയ അബ്ദുല്‍ വാഹിദ് ദിന്‍ മുഹമ്മദ് ശെയ്ഖ് നിയമനടപടികള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.

മഹാരാഷ്ട്ര കണ്ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് െ്രെകം ആക്റ്റ് പ്രത്യക കോടതി വെള്ളിയാഴ്ചയാണ് അബ്ദുല്‍ വാഹിദിനെ നിരപരാധിയായി പ്രഖ്യാപിച്ചത്. കേസിലെ മറ്റ് 12 പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചിരുന്നു. 2006 ജൂലൈ 11നുണ്ടായ സ്‌ഫോടനങ്ങളില്‍ 188 പേര്‍ കൊല്ലപ്പെടുകയും 826 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട പാക്കിസ്ഥാനികള്‍ക്ക് താമസിക്കാന്‍ സൗകര്യം നല്‍കിയെന്ന കുറ്റമാണ് അബ്ദുല്‍ വാഹിദിനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് വാഹിദ് ജയില്‍ മോചിതനായത്. 36കാരനായ ശെയ്ഖ് ആദ്യം പോയത് ഭേന്ദി ബാസാറിലെ ജാമിയത് ഉലമ ഇ മഹാരാഷ്ട്രയുടെ ഓഫീസിലേയ്ക്കാണ്. കഴിഞ്ഞ 9 വര്‍ഷവും വാഹിദിന് നിയമപരമായ പിന്തുണ നല്‍കിയത് ഈ സംഘടന ആയിരുന്നു.

മുംബൈ സ്‌ഫോടനക്കേസില്‍ വെറുതെ വിട്ട ഏക പ്രതി ജയില്‍ മോചിതനായി; 9 വര്‍ഷങ്ങള്‍ക്ക് ശേഷം

SUMMARY: Abdul Wahid Din Mohammed Shaikh is the only one among the 13 arrested for the July 11, 2006, serial train blasts to have walked out a free man. On Friday, a Special Maharashtra Control of Organised Crime Act (MCOCA) court convicted 12 others for the blasts which left 188 people dead and 829 injured.

Keywords: Mumbai Train Blast, Accused, Abdul Wahid Din Mohammed Shaikh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia