മുംബൈ: മുംബൈയില്‍ രണ്ട് പേരുടെ മരണത്തിനിരയാക്കിയ അക്രമം ആസൂത്രിതമെന്ന് പോലീസ്. ആസാമിലും മ്യാന്മറിലും നടക്കുന്ന വംശീയ കലാപങ്ങള്‍ക്കെതിരെ മുംബൈയില്‍ നടന്ന പ്രതിഷേധ റാലിയാണ് അക്രമാസക്തമായത്. ആസാദ് മൈതാനം മണിക്കൂറുകളോളം സംഘര്‍ഷഭരിതമായതിനുപിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. പ്രതിഷേധക്കാര്‍ ആയുധ ധാരികളായിരുന്നെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് ഈ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നത്. 24 പേരെ സംഭവത്തോടനുബന്ധിച്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഓഗസ്റ്റ് 19 വരെ കോടതി റിമാന്റ് ചെയ്തു.
സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസുകാരുടെ തോക്കുകള്‍ പ്രതിഷേധക്കാര്‍ കൈക്കലാക്കിയതായിയും സൂചനയുണ്ട്. ഇതിനിടെ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസുകാരിയെ മാനഭംഗപ്പെടുത്തിയതായും ആരോപണമുണ്ട്. അക്രമാസക്തമായ ജനക്കൂട്ടം മാധ്യമപ്രവര്‍ത്തകരുടേതുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിരുന്നു. അക്രമികള്‍ സിഎസ്ടി സ്റ്റേഷനില്‍ പണിതുയര്‍ത്തിയ അമര്‍ ജവാന്‍ സ്മാരകം തകര്‍ത്തതും സംശയത്തിന് ഇടനല്‍കിയിട്ടുണ്ട്.
പ്രതിഷേധപ്രകടനത്തില്‍ 1500 പേര്‍ പങ്കെടുക്കുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ആസാദ് മൈതാനിയില്‍ 700 പോലീസുകാരെയാണ് വിന്യസിപ്പിച്ചിരുന്നത്. എന്നിട്ടും പ്രകടനം അക്രമാസക്തമായത് സംശയമുയര്‍ത്തിയിട്ടുണ്ട്. സംഘര്‍ഷസമയത്ത് സ്ഥലത്തുണ്ടായിരുന്ന മാധ്യമങ്ങളോട് ദൃശ്യങ്ങളടങ്ങിയ വീഡിയോ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമത്തില്‍ 50ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

English Summery
Mumbai: 24 people have been arrested in Mumbai for Saturday's violence near Azad Maidan. Two people were killed and 55 others were injured after a protest over ethnic clashes in Assam turned violent there. Investigation is now on to determine if the violence was planned and the protesters were armed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.