പാമ്പിന്‍ കൂട്ടം അന്തിയുറങ്ങിയത് ഫ്‌ലാറ്റില്‍; ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും പിടികൂടിയത് 16 മൂര്‍ഖന്‍ പാമ്പുകളെ
Jul 23, 2015, 12:49 IST
മുംബൈ: (www.kvartha.com 23.07.2015) ദമ്പതികളുടെ ഫ്‌ലാറ്റില്‍ അന്തിയുറങ്ങാന്‍ പാമ്പിന്‍ കൂട്ടവും. മുംബൈയിലെ ചെമ്പൂരിലുള്ള ഫ്‌ലാറ്റില്‍ നിന്നും കണ്ടെത്തിയത് 14 മൂര്‍ഖന്‍ കുഞ്ഞുങ്ങളെ. കൂടാതെ കൈലാശ് പൂനം പനെ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നുമാണ് ഇവയെ കണ്ടെത്തിയത്. ആര്‍.സി.എഫ് കോളനിയിലുള്ള സ്റ്റാഫ് കോര്‍ട്ടേഴ്‌സ് ഫ്‌ലാറ്റിലേയ്ക്ക് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ദമ്പതികള്‍ താമസത്തിനെത്തിയത്.
ആദ്യം അടുക്കളയിലെ ഗ്യാസ് സിലിണ്ടറിന് സമീപമാണ് പൂനം മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. ഉടനെ മഹാരാഷ്ട്ര മൃഗ സംരക്ഷണ സംഘടനയില്‍ വിവരമറിയിച്ചു. അവിടെ നിന്നും ആളെത്തി മൂര്‍ഖന്‍ പാമ്പിനെ പിടികൂടി കൊണ്ടുപോയി. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കുളിമുറിയില്‍ മറ്റൊരു പാമ്പിനെ കണ്ടതോടെ ദമ്പതികള്‍ സംഘടനയിലെ അംഗത്തെ വീണ്ടും വിളിച്ചുവരുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 12ഓളം മൂര്‍ഖന്‍ പാമ്പുകളെ ഫ്‌ലാറ്റില്‍ നിന്നും പിടികൂടി.
തുടര്‍ന്ന് ദമ്പതികള്‍ സമീപത്തെ മറ്റൊരു ഫ്‌ലാറ്റിലേയ്ക്ക് താമസം മാറി. എന്നാല്‍ അവിടേയും പാമ്പുകളെ കണ്ട് ദമ്പതികള്‍ ഞെട്ടി. കിടപ്പുമുറിയിലാണ് ആദ്യം മൂര്‍ഖനെ കണ്ടത്. തുടര്‍ന്ന് മൃഗസംരക്ഷണ സംഘടന അംഗങ്ങള്‍ നടത്തിയ പരിശോധനയില്‍ നാലിലേറെ മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. എന്നാല്‍ ഇവരുടെ തള്ള പാമ്പിനെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
SUMMARY: Imagine finding not one, not two but more than 10 snakes in your home. How creepy would it be! That is exactly what happened with a Mumbai couple who found around 14 cobra hatchlings in their home in Chembur. Kailash and Poonam Mane, who moved in the apartment at RCF Colony staff quarters in April this year, discovered the tiny snakes over a period of few days and asked animal activists to take them away, according to a report by Mumbai Mirror.
Keywords: Snakes, Flat, Mumbai, Couples,
ആദ്യം അടുക്കളയിലെ ഗ്യാസ് സിലിണ്ടറിന് സമീപമാണ് പൂനം മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. ഉടനെ മഹാരാഷ്ട്ര മൃഗ സംരക്ഷണ സംഘടനയില്‍ വിവരമറിയിച്ചു. അവിടെ നിന്നും ആളെത്തി മൂര്‍ഖന്‍ പാമ്പിനെ പിടികൂടി കൊണ്ടുപോയി. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കുളിമുറിയില്‍ മറ്റൊരു പാമ്പിനെ കണ്ടതോടെ ദമ്പതികള്‍ സംഘടനയിലെ അംഗത്തെ വീണ്ടും വിളിച്ചുവരുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 12ഓളം മൂര്‍ഖന്‍ പാമ്പുകളെ ഫ്‌ലാറ്റില്‍ നിന്നും പിടികൂടി.
SUMMARY: Imagine finding not one, not two but more than 10 snakes in your home. How creepy would it be! That is exactly what happened with a Mumbai couple who found around 14 cobra hatchlings in their home in Chembur. Kailash and Poonam Mane, who moved in the apartment at RCF Colony staff quarters in April this year, discovered the tiny snakes over a period of few days and asked animal activists to take them away, according to a report by Mumbai Mirror.
Keywords: Snakes, Flat, Mumbai, Couples,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.