സുബ്രഹ്മണ്യം സ്വാമിക്ക് പ്രായക്കൂടുതല്‍, ജെ.എന്‍.യുവിലേയ്ക്കില്ല: സ്മൃതി ഇറാനി
Sep 26, 2015, 23:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 26.09.2015) ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിക്ക് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലര്‍ പദവി വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്ത തെറ്റാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി. വിസിയെ തിരഞ്ഞെടുക്കുന്നത് ഒരു സേര്‍ച്ച് കമ്മിറ്റിയാണെന്നും ഇറാനി പറഞ്ഞു.
നിയമം അറിയില്ലാത്ത ആരോ ആണ് ഈ വാര്‍ത്തയ്ക്ക് പിന്നില്‍. ഒന്നാമത് കേന്ദ്ര യൂണിവേഴ്‌സിറ്റി നിയമപ്രകാരം എനിക്കാര്‍ക്കും വിസി പദവി വാഗ്ദാനം ചെയ്യാനാകില്ല. ഒരു സേര്‍ച്ച് കമ്മിറ്റിയാണ് വ്യക്തിയെ തീരുമാനിക്കുക ഇറാനി പറഞ്ഞു.
രണ്ടാമതായി വിസി പദവി വഹിക്കുന്നയാള്‍ക്ക് പ്രായപരിധിയുണ്ട്. സ്വാമി വളരെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന്റെ പ്രായം പ്രായപരിധിക്ക് യോജിച്ചതല്ല. ഏതോ ഇടതന്മാരാണ് ഈ വാര്‍ത്തയ്ക്ക് പിന്നില്‍. വിസി പദവിയെ ചൊല്ലി അവര്‍ക്ക് ഭയമുണ്ട് ഇറാനി കൂട്ടിച്ചേര്‍ത്തു.
SUMMARY: HRD Minister Smriti Irani on Saturday discounted reports that the post of JNU Vice-Chancellor was being offered to BJP leader Subramanian Swamy, saying it has to be done by a search committee.
Keywords: HRD minister, Smriti Irani, BJP, Subramaniam Swamy, JNU

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.