Revealed | എംബ്രയര്‍ വിമാന ഇടപാട് കേസ്; ഇന്‍ഡ്യയിലേക്ക് കോഴപ്പണം എത്തിച്ചുവെന്ന് സിംഗപൂര്‍ വ്യവസായി വെളിപ്പെടുത്തിയതായി സിബിഐ

 


ന്യൂഡെല്‍ഹി: (www.kvartha.com) എംബ്രയര്‍ വിമാന ഇടപാട് കേസില്‍ തന്റെ സ്ഥാപനത്തെ മറയാക്കി ഇന്‍ഡ്യയിലേക്ക് കോഴപ്പണം എത്തിച്ചുവെന്ന് സിംഗപൂര്‍ വ്യവസായി തെളിവുകള്‍ ഹാജരാക്കി കുറ്റസമ്മതം നടത്തിയെന്ന് സിബിഐ. ഇന്റര്‍ദേവ് ഏവിയേഷന്‍ സര്‍വീസസ് (Interdev Aviation Servicse) എന്ന തന്റെ സ്ഥാപനത്തെ ഉപയോഗിച്ചാണ് കോഴപ്പണം ഇന്‍ഡ്യയിലേക്ക് എത്തിച്ചതെന്ന് വ്യവസായിയായ ദേവ് ഇന്‍ഡര്‍ ബല്ല സമ്മതിച്ചതായി സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.

യുപിഎ സര്‍കാരിന്റെ കാലത്താണ് എംബ്രയറിന്റെ മൂന്ന് EMB145 വിമാനം വാങ്ങാന്‍ ഇന്‍ഡ്യ സന്നദ്ധമായത്. ഇടപാടുമായി ബന്ധപ്പെട്ട് ഗൗതം ഖേയ്താന്‍ എന്ന അഭിഭാഷകനെ കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 2009ല്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതര്‍ക്ക് കോഴ നല്‍കാനാണ് പണം എത്തിച്ചതെന്നാണ് സിംഗപൂര്‍ വ്യവസായിയുടെ വെളിപ്പെടുത്തല്‍.

Revealed | എംബ്രയര്‍ വിമാന ഇടപാട് കേസ്; ഇന്‍ഡ്യയിലേക്ക് കോഴപ്പണം എത്തിച്ചുവെന്ന് സിംഗപൂര്‍ വ്യവസായി വെളിപ്പെടുത്തിയതായി സിബിഐ

അതേസമയം നേരത്തെ ഓഗസ്റ്റ് വെസ് ലാന്‍ഡ് കേസിലും ഗൗതം ഖേയ്താനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ അഴിമതി നടന്നെന്ന് സ്ഥാപിക്കുകയാണ് സിംഗപൂര്‍ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിബിഐയുടെ ലക്ഷ്യം.

Keywords: New Delhi, News, National, Case, Arrest, Arrested, Singapore businessman admits receiving bribe in Embraer deal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia