Fact-Check | ഏപ്രിൽ 2 അന്താരാഷ്ട്ര വസ്തുതാ പരിശോധന ദിനം: ശരിയായ കാര്യങ്ങൾ മാത്രം പങ്കുവെക്കാം; ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ

 


ന്യൂഡെൽഹി: (KVARTHA) എല്ലാ വർഷവും ഏപ്രിൽ രണ്ടാം തീയതി ലോകമെമ്പാടും അന്താരാഷ്ട്ര വസ്തുതാ പരിശോധന ദിനമായി (Fact-Checking Day) ആചരിക്കുന്നു. വ്യാജവാർത്തകളുടെയും തെറ്റിദ്ധാരണകളുടെയും വ്യാപനം തടയുന്നതിനും വിവര സാക്ഷരത വളർത്തുന്നതിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.

Fact-Check | ഏപ്രിൽ 2 അന്താരാഷ്ട്ര വസ്തുതാ പരിശോധന ദിനം: ശരിയായ കാര്യങ്ങൾ മാത്രം പങ്കുവെക്കാം; ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ

എന്താണ് വസ്തുതാ പരിശോധന?

ഒരു വാർത്തയുടെയോ വിവരത്തിന്റെയോ സത്യാവസ്ഥ പരിശോധിക്കുന്ന പ്രക്രിയയാണ് വസ്തുതാ പരിശോധന. വിവരങ്ങൾ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വരുന്നതാണോ എന്ന് പരിശോധിക്കുകയും അവതരിപ്പിക്കുന്ന കാര്യങ്ങൾ തെളിവുകളാൽ സാധൂകരിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയുമാണ് ഈ പ്രക്രിയയിൽ ചെയ്യുന്നത്.

ശരിയായ കാര്യങ്ങൾ മാത്രം പങ്കുവെക്കാം

മാധ്യമപ്രവർത്തകർ, അധ്യാപകർ, രാഷ്ട്രീയക്കാർ, സർക്കാരുകൾ, ആരോഗ്യ പ്രവർത്തകർ, പരസ്യദാതാക്കൾ, സാധാരണ പൗരന്മാർ പോലും അവർ സമൂഹത്തിൽ മറ്റുള്ളവരോട് പങ്ക് വെക്കുന്ന വിവരങ്ങൾ കൃത്യതയും സത്യസന്ധതയും ഉണ്ടായിരിക്കണം എന്നതിന്റെ പ്രാധാന്യം ആളുകൾ തിരിച്ചറിയാനുള്ള അവസരം കൂടിയാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. മിഥ്യ സന്ദേശങ്ങളും വ്യാജ വാർത്തകളും സന്ദേശങ്ങളും പരസ്പരം പങ്ക് വെക്കുന്നതും സമൂഹത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നതും ഒരിക്കലും പ്രോത്സാഹിപ്പിക്കാതിരിക്കുക.

എന്നതാണ് മികച്ച പൗരധർമം. ഡിജിറ്റൽ യുഗത്തിൽ നമ്മൾ ദിവസേനെ ധാരാളം വിവരങ്ങൾക്കും വാർത്തകൾക്കും ഇടയിലാണ് ജീവിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയും മറ്റു ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും വ്യാജവാർത്തകളും തെറ്റിദ്ധാരണകളും വളരെ വേഗത്തിൽ പ്രചരിക്കുന്നു. ഇത്തരം വ്യാജവാർത്തകൾ സമൂഹത്തിൽ ആശങ്കയും ഭിന്നിപ്പും ഉണ്ടാക്കിയേക്കാം.

അതിനാൽ, നമ്മൾ വായിക്കുന്നതും കേൾക്കുന്നതും കാണുന്നതും വിശ്വസിക്കുന്നതിനു മുമ്പ് വസ്തുതാ പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്. വോട്ടുകൾ, അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ, അഭിപ്രായങ്ങൾ, സംഭാഷണങ്ങൾ, ചർച്ചകൾ എന്നിവയെ ഒക്കെ സ്വാധീനിക്കാൻ വേണ്ടി തെറ്റായ വിവരങ്ങൾ നൽകുന്നതിന് അവസരമുണ്ടാക്കാതിരിക്കുക.

Keywords: News, National, New Delhi, Fact-Check, History, Significance, Special Days, Journalists, Teachers, Politicians, Governments, Health Workers, Advertisers, Citizen, Significance of World Fact-Checking Day, Shamil.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia