കള്ളന്‍ ജഡ്ജിയായി; മൂവായിരം കുറ്റവാളികള്‍ക്ക് ജാമ്യം നല്‍കി

 


ന്യൂഡല്‍ഹി: (www.kvartha.com 10.11.2014) പഞ്ചാബി ബാഗില്‍ നിന്നും പോലീസ് പിടികൂടിയ കള്ളന്റെ കഥകേട്ട് അക്ഷരാര്‍ത്ഥത്തില്‍ പോലീസുകാരും ഞെട്ടിപ്പോയി. 77 വയസ് പ്രായമുള്ള ധനിറാമിന്റെ ജീവിത കഥകേട്ടാണ് പോലീസുകാര്‍ ഞെട്ടിയത്. ആള്‍മാറാട്ടം നടത്തി ജഡ്ജിയായി മൂവായിരത്തോളം കുറ്റവാളികള്‍ക്ക് ധനിറാം ജാമ്യം നല്‍കിയിരുന്നു.

ഒരു കാര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ധനിറാം പിടിയിലായത്. ഇത് 22മ് തവണയാണ് ധനിറാമിനെ പോലീസ് അറസ്റ്റുചെയ്യുന്നത്. ചോദ്യം ചെയ്യലിലാണ് താന്‍ കള്ളനാണെന്ന് ധനിറാം സമ്മതിച്ചത്.

കള്ളന്‍ ജഡ്ജിയായി; മൂവായിരം കുറ്റവാളികള്‍ക്ക് ജാമ്യം നല്‍കിറെയില്‍ വേ സ്‌റ്റേഷന്‍ മാസ്റ്ററായി താന്‍ ജോലി നോക്കിയിട്ടുണ്ടെന്നും അയാള്‍ പോലീസിനോട് പറഞ്ഞു. സ്‌റ്റേഷന്‍ മാസ്റ്റര്‍ പദവിയില്‍ നിന്നും വിരമിക്കുന്നതിന് മുന്‍പ് കൈയ്യക്ഷര വൈദഗ്ദ്ധ്യ പരിശീലനം ഇയാള്‍ പാസായിരുന്നു. ഇതുകൂടാതെ ഇയാള്‍ നിയമബിരുദവും സ്വന്തമാക്കിയിരുന്നു. വക്കീലായി പ്രാക്ടീസ് ചെയ്യാനാരംഭിച്ച ധനിറാം ജജ്ജാര്‍ കോടതി ജഡ്ജിന് ഒരു വ്യാജ കത്തെഴുതി. അവധിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ട് മേലാധികാരിയുടെ നിര്‍ദ്ദേശം കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ജഡ്ജി അവധിയില്‍ പ്രവേശിക്കുകയും ആ സ്ഥാനത്തേയ്ക്ക് ധനിറാം ജഡ്ജിയായി എത്തുകയും ചെയ്തു.

2740 കുറ്റവാളികള്‍ക്ക് ജാമ്യം നല്‍കിയതായി ധനിറാം തുറന്നുപറഞ്ഞു. അറസ്റ്റിലായ ഉടനെ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ധനിറാമിനെ ദീന ദയാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

SUMMARY: New Delhi: You will be shocked to hear this story. A 77-year-old thief impersonated as a judge and granted bail to almost 3000 people. Police has arrested the accused.

Keywords: Thief, Judge, Impersonated, Police, Arrest,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia