മോഡിയുടേത് ഫാഷന്‍ ഷോ; അമ്മയെ കുറിച്ച് പറഞ്ഞത് പച്ചക്കള്ളം; വിദേശത്ത് പൊടിക്കുന്ന പണം എവിടെ നിന്നാണെന്ന് കോണ്‍ഗ്രസ്

 


ന്യൂഡല്‍ഹി: (www.kvartha.com 28.09.2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത് ഫാഷന്‍ ഷോയാണെന്ന് കോണ്‍ഗ്രസ്. വിദേശത്ത് മോഡിയുടെ പരിപാടികള്‍ക്കായി ചിലവഴിക്കുന്ന പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ്.

ഈ മഹത്തായ രാജ്യത്തെ നയിക്കുന്നത് ഒരു പ്രകടനക്കാരന്‍ പ്രധാനമന്ത്രിയാണെന്നത് വിഷമിപ്പിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയുടെ പ്രതികരണം.

വിദേശത്ത് നരേന്ദ്ര മോഡി പൊടിക്കുന്ന പണത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നടത്തുന്ന പരിപാടികള്‍ക്കുള്ള പണം എവിടെനിന്നാണെന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്നും ശര്‍മ്മ ആവശ്യപ്പെട്ടു.


മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍, ദുബൈ പ്രസംഗം, ഇപ്പോള്‍ സാന്‍ ജോസിലെ എസ്.എ.പി സെന്ററില്‍ നടത്തിയ പരിപാടി, ഉടനെ തന്നെ ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയം. ആരാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നത്? അവര്‍ രാജ്യത്തിന്റെ പണമാണോ ഈ ആര്‍ഭാടങ്ങള്‍ക്കായി ചിലവഴിക്കുന്നത്? ശര്‍മ്മ ചോദിച്ചു.

പ്രധാനമന്ത്രി എന്ന് പറയുന്നത് ഞാന്‍, എന്നെ, ഞാന്‍ തന്നെ എന്നായി മാറി. സ്വയം പദ്ധതിയിട്ട് നടപ്പാക്കുന്ന ഏതെങ്കിലുമൊരു നേതാവിനെ ലോകത്തില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ശര്‍മ്മ പറഞ്ഞു.

ഫേസ്ബുക്ക് ആസ്ഥാനത്ത് നടത്തിയ പരിപാടിയില്‍ അമ്മയുടെ കാര്യങ്ങള്‍ പറഞ്ഞ് വിങ്ങിപ്പൊട്ടിയ മോഡി നുണയനാണെന്നും അദ്ദേഹം പറഞ്ഞു. അമ്മ മറ്റുള്ളവരുടെ വീടുകളില്‍ പാത്രങ്ങള്‍ കഴുകി എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ദുഖകരമെന്ന് പറയട്ടെ, അതെല്ലാം കള്ളമാണ്. സ്വന്തം മാതാവിനെ അയാള്‍ അധിക്ഷേപിക്കുകയാണ് ശര്‍മ്മ ആരോപിച്ചു.

സത്യപ്രതിജ്ഞ ചടങ്ങിന് പോലും അമ്മയെ ക്ഷണിച്ചു വരുത്താത്തയാളാണ് വിദേശത്തുപോയിരുന്ന് കരയുന്നത് ശര്‍മ്മ പരിഹസിച്ചു.
മോഡിയുടേത് ഫാഷന്‍ ഷോ; അമ്മയെ കുറിച്ച് പറഞ്ഞത് പച്ചക്കള്ളം; വിദേശത്ത് പൊടിക്കുന്ന പണം എവിടെ നിന്നാണെന്ന് കോണ്‍ഗ്രസ്

SUMMARY: The opposition Congress on Monday called Prime Minister Narendra Modi a showman and demanded an inquiry into the massive community events addressed abroad by him, wondering where the money for such grand shows comes from. "It is disturbing to see this great country being led by a showman Prime Minister," Congress leader Anand Sharma said.

Keywords: PM, Narendra Modi, US, Dress, Congress,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia