അസമില്‍ വര്‍ഗീയ കലാപം രൂക്ഷം; കലാപകാരികളെ കണ്ടാല്‍ വെടിവയ്ക്കാന്‍ ഉത്തരവ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അസമില്‍ വര്‍ഗീയ കലാപം രൂക്ഷം; കലാപകാരികളെ കണ്ടാല്‍ വെടിവയ്ക്കാന്‍ ഉത്തരവ്
ഗുവാഹത്തി: മുസ്ലീം-ബോഡോ കലാപം രൂക്ഷമായ കോക്രാജ് ഹര്‍ ജില്ലയില്‍ കര്‍ഫ്യൂ തുടരുകയാണ്‌.. ഇതിനിടെ കലാപകാരികളെ കണ്ടാലുടനെ വെടിവയ്ക്കാന്‍ ജില്ലാകളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയില്‍ പുതിയ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വര്‍ഗീയ കലാപം പടരാനുള്ള സാഹചര്യം കണക്കിലെടുത്തുമാണ്‌ ജില്ലാ കളക്ടറുടെ ഉത്തരവ്.

മേഖലയില്‍ സൈന്യം ക്യാമ്പ് ചെയ്യുന്നുണ്ട്. പുതുതായി ഒന്‍പത് കമ്പനികളെക്കൂടി പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. കോക്രാജ് ഹറിലും ചിരാഗിലും കലാ​പത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഗൗരന്‍ഗാ നദിക്കരയില്‍ നിന്നും രണ്ട് അജ്ഞാത മൃതദേഹങ്ങള്‍ സൈന്യം കണ്ടെടുത്തിട്ടുണ്ട്. ആള്‍ ആസാം മൈനോറിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ ജില്ലയില്‍ ഒരു ദിവസത്തെ ബന്ദിന്‌ ആഹ്വാനം ചെയ്തു.

English Summery
Guwahati: Shoot-at-sight order was issued and indefinite curfew clamped in entire Kokrajhar district of Assam following fresh violence on Monday as the toll in the ethnic violence mounted to 19.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia