ഒരു ഫേസ്ബുക്ക് അപ്ലോഡിംഗ് വരുത്തിവെച്ച വിന! പെണ്‍കുട്ടിയുടെ ഫോട്ടോ അപ്ലോഡ് ചെയ്ത പയ്യനെ വീട്ടുകാര്‍ പഞ്ഞിക്കിട്ടു; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
May 24, 2015, 09:29 IST
കുപ് വാര (കശ്മീര്‍): (www.kvartha.com 24/05/2015) അയല്‍ വാസിയായ പെണ്‍കുട്ടിയുടെ ഫോട്ടോ യുവാവ് ഫേസ്ബുക്കിലിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മകളുടെ ഫോട്ടോ അനുവാദം കൂടാതെ ഫേസ്ബുക്കിലിട്ട പയ്യനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തല്ലിച്ചതച്ചു. പരിക്കേറ്റ പയ്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു ഫേസ്ബുക്ക് ഫോട്ടോ നല്ലവരായ അയല്‍ക്കാരെ ശത്രുക്കളാക്കിയ സംഭവം നടന്നത് കശ്മീരിലെ കുപ് വാര ജില്ലയിലാണ്.
ഫേസ്ബുക്കില്‍ മകളുടെ ചിത്രം അപ്ലോഡ് ചെയ്ത് അവളെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി മുഹമ്മദ് റംസാന്‍ ഭട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അയല്‍ വാസിയായ ഷംസുദ്ദീന്‍ ലോണിന്റെ മകന്‍ ഗുലാം ഹസനെതിരെയാണ് പരാതി.
അതേസമയം മകനെ അയല്‍ വാസികള്‍ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി ഷംസുദ്ദീന്‍ ലോണും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശ്രീനഗറിലെ ഷൗറ ഷേര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ചികില്‍സയിലാണ് ഗുലാം ഹസന്‍.
ഇതിനിടയില്‍ റംസാന്‍ ഭട്ടിന്റെ മകള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. വിഷം കഴിച്ച പെണ്‍കുട്ടിയെ ഗുലാം ഹസനെ പ്രവേശിപ്പിച്ച അതേ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് പോലീസ് 5 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ ജീവനെടുക്കാനുണ്ടായ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: It all started with a Facebook upload. A feud between two families erupted over a boy harassing a neighbourhood girl in Handwara, district Kupwara in North Kashmir. The police lodged an FIR after Muhammad Ramzan Bhat of Tumpora Magam Village registered a complaint stating Shamsudin Lone, son of his neighbour Ghulam Hasan harassed his daughter and uploaded her picture on Facebook.
Keywords: Handwara, Kupwara, North Kashmir, FIR, Muhammad Ramzan Bhat, Tumpora Magam Village, Shamsudin Lone, Ghulam Hasan
ഒരു ഫേസ്ബുക്ക് ഫോട്ടോ നല്ലവരായ അയല്‍ക്കാരെ ശത്രുക്കളാക്കിയ സംഭവം നടന്നത് കശ്മീരിലെ കുപ് വാര ജില്ലയിലാണ്.
ഫേസ്ബുക്കില്‍ മകളുടെ ചിത്രം അപ്ലോഡ് ചെയ്ത് അവളെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി മുഹമ്മദ് റംസാന്‍ ഭട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അയല്‍ വാസിയായ ഷംസുദ്ദീന്‍ ലോണിന്റെ മകന്‍ ഗുലാം ഹസനെതിരെയാണ് പരാതി.
ഇതിനിടയില്‍ റംസാന്‍ ഭട്ടിന്റെ മകള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. വിഷം കഴിച്ച പെണ്‍കുട്ടിയെ ഗുലാം ഹസനെ പ്രവേശിപ്പിച്ച അതേ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് പോലീസ് 5 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ ജീവനെടുക്കാനുണ്ടായ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: It all started with a Facebook upload. A feud between two families erupted over a boy harassing a neighbourhood girl in Handwara, district Kupwara in North Kashmir. The police lodged an FIR after Muhammad Ramzan Bhat of Tumpora Magam Village registered a complaint stating Shamsudin Lone, son of his neighbour Ghulam Hasan harassed his daughter and uploaded her picture on Facebook.
Keywords: Handwara, Kupwara, North Kashmir, FIR, Muhammad Ramzan Bhat, Tumpora Magam Village, Shamsudin Lone, Ghulam Hasan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.