മന്ത്രിസഭയില്‍ ശിവസേനയ്ക്ക് ഇടം നല്‍കും: ബിജെപി

 


മുംബൈ: (www.kvartha.com 23.11.2014) മന്ത്രിസഭ പുനസംഘടനയില്‍ ശിവസേനയ്ക്ക് ഇടം നല്‍കുമെന്ന് ബിജെപി മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. ഡിസംബര്‍ 8ന് നടക്കുന്ന ശീതകാല സമ്മേളനത്തിന് തൊട്ടുമുന്‍പായിരിക്കും പുനസംഘടന.

മന്ത്രിസഭയില്‍ ഇടം നല്‍കുമെന്ന് ബിജെപി വ്യക്തമാക്കിയെങ്കിലും നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ നില്‍ക്കുകയാണ് ശിവസേന. മന്ത്രിസഭയില്‍ മൂന്നിലൊന്ന് പ്രാതിനിധ്യവും ഉപമുഖ്യമന്ത്രി സ്ഥാനവുമാണ് ശിവസേന ആവശ്യപ്പെടുന്നത്.

മന്ത്രിസഭയില്‍ ശിവസേനയ്ക്ക് ഇടം നല്‍കും: ബിജെപിശിവസേന ഞങ്ങള്‍ക്കൊപ്പം ചേരണമെന്നാണ് ആഗ്രഹം. സംസ്ഥാനത്ത് അസ്ഥിര സര്‍ക്കാര്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരും. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. പുതിയ മന്ത്രിസഭയില്‍ ശിവസേനയുമുണ്ടാകും. നവംബര്‍ 25നും 30നും ഇടയില്‍ ഇത് സംഭവിക്കുകയും ചെയ്യും പാട്ടീല്‍ പറഞ്ഞു.

SUMMARY: Mumbai: BJP leader and Maharashtra PWD minister Chandrakant Patil on Saturday said the estranged ally Shiv Sena "will be accommodated" in the cabinet expansion before the winter session of the Assembly starts on December 8.

Keywords: Mumbai, Bharatiya Janata Party, Maharashtra, PWD, minister, Chandrakant Patil, Shiv Sena
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia