മഹാരാഷ്ട്രയില്‍ ശിവ സേന എല്ലാ സീറ്റുകളിലും മല്‍സരിക്കും

 


ADVERTISEMENT

മുംബൈ: (www.kvartha.com 28.09.2014) മഹാരാഷ്ട്രയില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ശിവസേന മുഴുവന്‍ സീറ്റുകളിലും മല്‍സരിക്കും. ആകെ 288 നിയമസഭ മണ്ഡലങ്ങളാണ് മഹാരാഷ്ട്രയിലുള്ളത്. ബിജെപിയുമായുള്ള 25 വര്‍ഷത്തെ സഖ്യമാണ് ശിവസേന അവസാനിപ്പിച്ചത്.

ഒക്ടോബര്‍ 15നാണ് മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ച രാത്രി നടന്ന പാര്‍ട്ടി യോഗത്തിലാണ് എല്ലാ സീറ്റുകളിലേയ്ക്കും മല്‍സരിക്കാന്‍ ശിവസേന തീരുമാനിച്ചത്.

മഹാരാഷ്ട്രയില്‍ ശിവ സേന എല്ലാ സീറ്റുകളിലും മല്‍സരിക്കുംസീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് സഖ്യം ഉപേക്ഷിക്കാന്‍ ബിജെപി തയ്യാറായത്. 151 സീറ്റുകള്‍ വേണമെന്ന കടുത്ത നിലപാടിലായിരുന്നു ശിവസേന. ബിജെപിക്ക് 130 സീറ്റുകള്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. സഖ്യകക്ഷികളായ ചെറുപാര്‍ട്ടികള്‍ക്ക് 7 സീറ്റുകളുമാണ് ശിവസേന മുന്നോട്ടുവെച്ചത്. എന്നാല്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുകയും 14 സീറ്റില്‍ കുറയില്ലെന്ന നിലപാടില്‍ ചെറു പാര്‍ട്ടികളും നിലയുറപ്പിച്ചതോടെ ശിവസേന തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

SUMMARY: Mumbai: After ending its 25-year-old alliance with the Bharatiya Janata Party, the Shiv Sena is reported to have decided to contest all 288 seats in the October 15 Assembly Elections in Maharashtra.

Keywords: Maharashtra, Maharashtra Assembly Elections, Maharashtra polls, Shiv Sena, Uddhav Thackeray, October 15

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia